കശുമാവ് കൃഷി വികസനത്തിന് വിവിധ പദ്ധതികൾ
Wednesday, July 17, 2024 2:41 PM IST
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി, കശുമാവ് കൃഷി വികസനത്തിനായി ഈ സാന്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പാക്കുന്നു.
1. മുറ്റത്തൊരു കശുമാവ് പദ്ധതി
കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകൾ, കശുവണ്ടി തൊഴിലാളികൾ, സ്കൂൾ- കോളജ് വിദ്യാർഥികൾ, അഗ്രികൾച്ചർ ക്ലബുകൾ എന്നിവർക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതി.
പൊക്കം കുറഞ്ഞ, അധികം പടരാത്ത, വീട്ടു മുറ്റത്ത് നിയന്ത്രിച്ചു വളർത്താവുന്ന കശുമാവിൻ തൈകൾ സൗജന്യമായി നൽകും.
2. കശുമാവ് പുതുകൃഷി
ഈ പദ്ധതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും. ഒരു ഹെക്ടർ സ്ഥലത്ത് 7m * 7m അകലത്തിൽ 200 തൈകൾ എന്ന കണക്കിൽ കൃഷി ചെയ്യണം. ഒരേക്കറെങ്കിലും കൃഷി ചെയ്യുന്നവർക്കാണ് ആനുകൂല്യം.
3. അതിസാന്ദ്രത കൃഷി
ഒരു നിശ്ചിത സ്ഥലത്ത് നടീൽ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കം മുതൽ ആദായം കൂടുതൽ കിട്ടാൻ വേണ്ടിയുള്ള കൃഷി രീതിയാണ്. അതിൻ പ്രകാരം 5m * 5m അകലത്തിൽ ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും.
തൈകൾ നശിച്ചു പോയാൽ കർഷകൻ സ്വന്തം ചെലവിൽ തൈകൾ വാങ്ങി നട്ടാൽ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളു. ഒരേക്കറെങ്കിലും കൃഷി ചെയ്യുവർക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു.
4. അതീവ സാന്ദ്രത കൃഷി
ഡി.സി.ആർ. പുതൂർ (ഐ.സി.എ.ആർ), സി.ആർ.എസ്. മാടക്കത്തറ (കെ.എ.യു) എന്നീ കശുമാവ് ഗവേഷഷണ കേന്ദ്രങ്ങൾ വഴി കിട്ടുന്ന മേൽത്തരം കശുമാവ് ഗ്രാഫ്റ്ററുകൾ ഉപയോഗിച്ച് ഒരു ഹെക്ടർ സ്ഥലത്തു നിന്ന് ഒരു മെട്രിക് ടണ്‍ കശുവണ്ടി സ്ഥിരമായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കൃഷി സന്പ്രദായമാണ് അതീവ സാന്ദ്രത കൃഷി.
ഒരു ഹെക്ടറിന് 1100 തൈകൾ കർഷകന് നൽകി പരീക്ഷണാടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്. അതിനായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് സ്വന്തമായി തുള്ളിനന ഫെർട്ടിഗേഷൻ സൗകര്യം ഉണ്ടായിരിക്കണം.
പദ്ധതിയുടെ നടത്തിപ്പിന് ഒരു ഹെക്ടറിന് 1 ലക്ഷം രൂപ തൈയുടെ വിലയും ഡ്രിപ് യൂണിറ്റ് ഓവർഹെഡ് ടാങ്ക്, പന്പ് ഉൾപ്പെടെ സബ്സിടിയായി നൽകും. മറ്റ് അനുബന്ധ ചെലവുകൾ കർഷകർ വഹിക്കണം.
5. തേനീച്ച കോളനിക
കശുമാവ് പരപരാഗണം പരിപോ ഷിക്കുന്നതിന്റെ ഭാഗമായി 3 വർഷം പ്രായം കഴിഞ്ഞതും ഉത്പാദനം തുട ങ്ങിയതുമായ മരങ്ങൾക് 1 ഹെക്ടറിന് 25 തേനീച്ച കോളനികൾ സബ്സിഡി നിരക്കിൽ നൽകും. ഒരേക്കർ മുതൽ 10 ഏക്കർ വരെ കൃഷിയുള്ള കർഷ കർക്കാണ് ഈ ആനുകൂല്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് Office of the Special Officer (Cashew) & Kerala State Agency for the expansion of Cashew Culivtation Aravind Chambser, Mundakkal, Kollam, Kerala þ691 001 Phone: +91 474 2760456, +91 9446307456, +91 9496045000. EMAIL : [email protected] [email protected].