പു​രു​ഷോ​ത്ത​മ​ൻ ഉ​ത്പാ​ദി​പ്പി​ച്ച​ത് കോ​ടി​ക്ക​ണ​ക്കി​ന് പ​ച്ച​ക്ക​റി തെെ​ക​ൾ
പു​രു​ഷോ​ത്ത​മ​ൻ ഉ​ത്പാ​ദി​പ്പി​ച്ച​ത് കോ​ടി​ക്ക​ണ​ക്കി​ന് പ​ച്ച​ക്ക​റി തെെ​ക​ൾ
Friday, July 5, 2024 5:00 PM IST
ജി​ജോ രാ​ജ​കു​മാ​രി
സ്വ​ന്ത​മാ​യു​ള്ള സ്ഥ​ല​ത്ത് ജൈ​വ​കൃ​ഷി​ചെ​യ്തും ഒ​പ്പം ക​ർ​ഷ​ക​ർ​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു വി​ത​ര​ണം ചെ​യ്തും ശ്ര​ദ്ധേ​യ​നാ​യ മാ​തൃ​കാ ക​ർ​ഷ​ക​നാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജ​കു​മാ​രി ഇ​ട​മ​റ്റം സ്വ​ദേ​ശി മ​ധു​ര​പ്ലാ​ക്ക​ൽ പു​രു​ഷോ​ത്ത​മ​ൻ.

കോ​ടി​ക്ക​ണ​ക്കി​നു പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് അ​ദ്ദേ ഹം ​ഇ​തു​വ​രെ സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ നെ​ടു​ങ്ക​ണ്ടം, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള ക​ർ​ഷ​ക​ർ​ക്കാ​യാ​ണ് പു​രു​ഷോ​ത്ത​മ​ൻ പ​ച്ച​ക്ക​റി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട് അ​ത് സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് സ്വ​ന്ത​മാ​യു​ള്ള മൂ​ന്നേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ ഏ​ല​വും കു​രു​മു​ള​കും അ​ട​ക്ക​മു​ള്ള വി​ള​ക​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു.

ഏ​ല​മ​ട​ക്ക​മു​ള്ള വി​ള​ക​ൾ പ​രി​പാ​ലി​ച്ചു മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച പു​രു​ഷോ​ത്ത​മ​ന് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ താ​ത്പ​ര്യം ക​ണ്ട​റി​ഞ്ഞ രാ​ജ​കു​മാ​രി കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ദ്യം സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​ങ്ങ​നെ 2012 ൽ ​കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള മ​ഴ​മ​റ സ്ഥാ​പി​ച്ചു. അ​തി​ൽ കാ​ന്താ​രി​ച്ചീ​നി മു​ത​ൽ നാ​ല്പ​തോ​ളം ഇ​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്തു. അ​തു വ​ൻ വി​ജ​യ​മാ​യി. ആ​ദ്യ കൃ​ഷി വി​ജ​യി​ച്ച​തോ​ടെ പു​രു​ഷോ​ത്ത​മ​ന് ജൈ​വ​കൃ​ഷി​യി​ലു​ള്ള താ​ത്പ​ര്യം ഇ​ര​ട്ടി​യാ​യി.

ഇ​ങ്ങ​നെ ജൈ​വ​കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ, സു​ഹൃ​ത്തു​ക്ക​ളാ​യ ക​ർ​ഷ​ക​ർ​ക്കാ​യി ചെ​റി​യ രീ​തി​യി​ൽ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു ന​ൽ​കി. അ​ങ്ങ​നെ തു​ട​ങ്ങി​യ തൈ ​ഉ​ത്പാ​ദ​നം ഇ​പ്പോ​ൾ 12 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. കോ​ടി​ക്ക​ണ​ക്കി​നു പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് ഇ​തി​നോ​ട​കം അ​ദ്ദേ​ഹം ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്.


ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചു സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും തൈ​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. തൈ​ക​ളു​ടെ ഗു​ണ​മേ·​യ​റി​ഞ്ഞ് ദി​നം​പ്ര​തി ഒ​ട്ടേ​റെ ക​ർ​ഷ​ക​രാ​ണ് പു​രു​ഷോ​ത്ത​മ​നെ​ത്തേ​ടി എ​ത്തു​ന്ന​ത്.

മാ​ലി മു​ള​ക്, ബ​ന്ദി ബ്രോ​ക്കോ​ളി, ചെ​ണ്ടു​മ​ല്ലി, നി​ത്യ​വ​ഴു​ത​ന, മാ​യ, പ്രി​യ​ങ്ക ഇ​നം പാ​വ​ലു​ക​ൾ, മെ​ല​സ്ടോ​മ, വി​വി​ധ​ത​ര​ത്തി​ലു​ള്ള മു​ള​കു​ക​ൾ, തു​ട​ങ്ങി അ​ൻ​പ​തി​ൽ​പ​രം വ്യ​ത്യ​സ്ത പ​ച്ച​ക്ക​റി തൈ​ക​ളും പൂ​ച്ചെ​ടി​ക​ളും, വി​വി​ധ​യി​നം പ്ലാ​വു​ക​ളും ഓ​റ​ഞ്ച് തൈ​ക​ളും അ​ദ്ദേ​ഹം ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

വി​ദേ​ശ ഇ​നം ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പൂ​ച്ചെ​ടി​ക​ളു​ടെ​യും തൈ​ക​ളും ഉ​ത്പ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ന്‍റെ സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി 2015-16 വ​ർ​ഷ​ത്തി​ൽ സ്ഥാ​പി​ച്ച ഫെ​ഡ​റേ​റ്റ​ഡ് ന​ഴ്സ​റി വ​ഴി​യാ​ണ് ഹൈ​ടെ​ക് ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ന​ൽ​കു​ന്ന​ത്.

കാ​ർ​ഷി​ക രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച ഇ​ദ്ദേ​ഹ​ത്തെ തേ​ടി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്. ഭാ​ര്യ ശ്യാ​മ​യും മ​ക​ൾ ഗ്രീ​ഷ്മ​യും ജൈ​വ​കൃ​ഷി പ്ര​ചാ​ര​ണ​ത്തി​ന് ഒ​പ്പ​മു​ണ്ട്.

ഫോ​ണ്‍ : 8075711905, 9387902793.