സീസണിൽ മാത്രം വിളയുന്ന കാർഷിക വിളകൾ വർഷം മുഴുവൻ ലഭ്യമാകത്തക്ക വിധത്തിൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി അവയുടെ ലഭ്യത ഉറപ്പാക്കുന്നതാണു ഉത്പാദന രീതി.
ഗുണനിലവാരമുള്ള ഉണങ്ങിയ മരച്ചീനി, അതിന്റെ അനുബന്ധ ഉത്പന്നങ്ങൾ, ചക്ക, വാഴപ്പഴം, പൈനാപ്പിൾ, പപ്പായ, മാങ്ങ മുതലായവയിൽ നിന്നുള്ള വിത്യസ്ത മൂല്യവർധിത ഉത്പന്നങ്ങൾ, കൊപ്രായിൽ നിന്നുള്ള ശുദ്ധമായ വെളിച്ചെണ്ണ, കുരുമുളക്, മുളക്,
ഇഞ്ചി, ജാതിക്ക, ഏലം, മഞ്ഞൾ മുതലായവയുടെ ശുദ്ധവും ഗുണമേന്മയുള്ളതുമായ പൊടികൾ, പാവയ്ക്കാ, കോവയ്ക്കാ, ഏത്തക്കാ, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറി ഉത്പന്നങ്ങൾ, അച്ചാറുകളും മസാലക്കൂട്ടുകളും തുടങ്ങിയവയെല്ലാം കന്പനി വിപണിയിലെത്തിക്കുന്നു.
കഴുകി, ഉണക്കി വൃത്തിയാക്കി ശുചിത്വ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണു ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം. നൂതന സാങ്കേതിക വിദ്യകളും നിർമാണ രീതികളുമാണ് ഉപയോഗിക്കുന്നത്.
നിരവധിയാളുകൾക്കു ജോലി കൊടുക്കാനാകുന്നതും ന്യായമായ വിലയ്ക്കു മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതും കന്പനിയുടെ നേട്ടമാണ്.
ഫോണ്: 94462 73200.