• ഗൊണേറിയയ്ക്ക് കരിനൊച്ചിയില അരച്ചുപുരട്ടുന്നതു നന്ന്.
• ചതവ് മാറാൻ കരിനൊച്ചിയില നീര്, ഉമ്മത്തില നീര്, ഭസ്മം, ഉപ്പ്, തെളി എന്നിവ ചേർത്ത് കുഴച്ചു പുരട്ടുക.
• തലനീരിറക്കം, പുളിഞരന്പ്, മുത്തങ്ങാക്കിഴങ്ങ്, നെല്ലിക്കാത്തോട് എന്നിവ സമം എടുത്ത് എണ്ണയുടെ നാലിരട്ടി കരിനൊച്ചിയില നീരിൽ അരച്ച് കലക്കി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചുകുളിക്കുക.
• നടുവേദന മാറാൻ കരുനെച്ചിയില ഇടിച്ചുപിഴിഞ്ഞ നീരും ആവണക്കെണ്ണയും സമം ചേർത്ത് കഴിക്കുക.
• മൂത്രാശയക്കല്ല് (അശ്മരി) അലിഞ്ഞില്ലാതാകാൻ കരിനൊച്ചി വേര്, തിപ്പലി എന്നിവ സമം ഇളനീർ വെള്ളത്തിൽ അരച്ചു കലക്കി കഴിക്കുക.
• അപസ്മാരം മൂലമുള്ള ബോധക്ഷയത്തിനും അപസ്മാര ശമനത്തിനും കരിനൊച്ചി വിശേഷമാണ്.
• ജ്വരം, മലന്പനി എന്നിവയുടെ ശമനത്തിന് കരിനൊച്ചിയില, കുരുമുളക്, തുളസിയില എന്നിവ സമം എടുത്ത് കഷായം വച്ചു കുടിക്കുക.
• വായ്പുണ്ണ്, തൊണ്ടവേദന എന്നിവയുടെ ശമനത്തിനു നൊച്ചിയില കഷായം വച്ചു ചെറുചൂടോടെ വായിൽ കൊള്ളുക.
• കരിനൊച്ചിയില അരച്ചു പൂച്ചിട്ടാൽ പഴകിയ വ്രണവും കരിയും.
• കരിനൊച്ചിയിലയുടെ നീരിൽ കോലരക്കും കടുക്കാത്തോട്ടും വയന്പും കടുരോഹിണിയും ചേർത്ത് വിധിപ്രകാരം വെളിച്ചെണ്ണ ചേർത്ത് കാച്ചി തലയിൽ സ്ഥിരമായി തേച്ചാൽ അപചിരോഗം ശമിക്കും.
• ആർത്തവം ഉണ്ടാവാൻ കരുനൊച്ചിയില നീര് ചേർത്ത കഞ്ഞിവച്ച് കുടിക്കുക.
ഫോണ് : 96335 52460.