20 ൽ അധികം ഉത്ന്നങ്ങൾ മുളപ്പിച്ച കശുവണ്ടി പരിപ്പ് ഉപയോഗിച്ച് 20 ൽ അധികം മൂല്യ വർധിത ഉത്പന്നങ്ങളാണ് ഈറ്ററി മലബാറിക്കസിൽ നിർമിക്കുന്നത്. മൂന്നു തരം അച്ചാറുകൾ, എട്ടു തരം കറികൾ, ജ്യൂസ്, ഉപ്പിലിട്ടത്, സൂപ്പ് മിക്സ്, പച്ച കശുവണ്ടി പരിപ്പ് തുടങ്ങിയവയാണ് വിപണയിലെത്തിക്കുന്ന ഉത്പന്നങ്ങൾ.
കൂടാതെ കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതും. ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള കഞ്ഞിയാണ് അടുത്തതായി പുറത്തിറക്കുന്ന ഉത്പന്നം. ഇവയിലെല്ലാം പ്രിസർവേറ്റിവ്സ് ചേർക്കാതെ, റിട്ടോർട്ടിംഗ് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ ആരോഗ്യ പ്രശനങ്ങൾ തെല്ലുമില്ല.
ഓണ്‍ലൈൻ മാർക്കറ്റ് ഉത്പന്നങ്ങളുടെ വിപണന സാധ്യത കണ്ടെത്തുന്നത് ഓണ്‍ലൈനിലൂടെയാണ്. എക്സ്പോർട്ടിംഗ് ലൈസൻസ് ഉണ്ടെങ്കിലും കൂടുതലും മറ്റ് ഏജൻസികൾ വഴിയാണ് ഉത്പന്നങ്ങൾ വിദേശ മാർക്കറ്റുകളിൽ എത്തിക്കുന്നത്.
കൂണും കിണ്ണത്തപ്പവും ഭാര്യ ശ്രീഷ്മയുടെ പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈറ്ററി മലബാറിക്കസിന്റെ രണ്ട് സഹോദര സംരംഭങ്ങളാണ് മഷ്റൂമും കിണ്ണത്തപ്പവും. മഷ്റൂം അധികവും ഫാക്ടറി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ, കിണ്ണത്തപ്പത്തിന് മാർക്കറ്റിൽ നല്ല ഡിമാൻഡാണ്.
മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നവർക്ക് ഏറ്റവും അത്യാവശ്യമായ ഘടകം നല്ല ലാബ് സൗകര്യമാണ്. അത്തരം സംരംഭകരെക്കൂടി ഉദ്ദേശിച്ചാണ് ഈറ്ററി മലബാറിക്കസ് ആധുനിക ലാബും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. നിശ്ചിത ഫീസ് നൽകി ആർക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം.
തുടക്കം ട്വന്റി ട്വന്റിയിൽ
ട്വന്റി ട്വന്റിയിലാണ് ഈറ്ററി മലബാറിക്കസിന്റെ തുടക്കം. പുതിയ ഫാക്ടറി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. നാല് കോടി രൂപ മുടക്കി വിദേശ കന്പനികളോട് കിടപിടിക്കത്തക്ക വിധത്തിലാണ് നിർമാണം. പുതിയ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകാതെ നടത്താനാണ് തീരുമാനം.
ഫാക്ടറിക്ക് കേന്ദ്ര സർക്കാരിന്റെ കൃഷി വികസന ഫണ്ടിൽ നിന്നു രണ്ട് കോടി രൂപയുടെ വായ്പയുണ്ട്. ആർകെവിവൈ പ്രകാരം 25 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചു. ഐടി രംഗത്തു നിന്നു സംരംഭകനിലേക്കുള്ള ബ്രിജിത്തിന്റെ മാറ്റത്തിൽ താങ്ങും തണലുമായി ഭാര്യ ശ്രീഷ്മ ഒപ്പമുണ്ട്.
നചികേത് കൃഷ്ണ, ജ്ഞാനേഷ് കൃഷ്ണ എന്നിവരാണ് മക്കൾ. 2023 ലെ ബെസ്റ്റ് കാഷ്യൂ സംരംഭകനുള്ള ദേശീയ അവാർഡ് ബ്രിജിത് കൃഷ്ണയ്ക്കായിരുന്നു.
ഫോണ്‍: 9447178995.