നേട്ടങ്ങളുടെ നെറുകയിൽ മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനി
നേട്ടങ്ങളുടെ നെറുകയിൽ മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനി
Monday, August 12, 2024 5:09 PM IST
ബി​ജു ഇ​ത്തി​ത്ത​റ
സം​സ്ക​രി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര​വും അ​ന്താ​രാ​ഷ്ട്രീ​യ​വു​മാ​യ വ്യാ​പാ​ര​സാ​ധ്യ​ത മ​ന​സി​ലാ​ക്കി കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളി​ൽ നി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് ന​ല്ല വി​ല ല​ഭി​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മാ​ൻ​വെ​ട്ടം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സിം​ഗ് ക​ന്പ​നി​ക്ക് പ​റ​യാ​നു​ള്ള​തു വി​ജ​യ​ത്തി​ന്‍റെ ച​രി​ത്രം.

പ്രാ​ദേ​ശി​ക​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശു​ദ്ധ​വും വി​ഷ​ര​ഹി​ത​വു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണി​ത്. 19 ക​ർ​ഷ​ക ദ​ള​ങ്ങ​ളി​ലെ 310 ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് മാ​ൻ​വെ​ട്ടം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സിം​ഗ് ക​ന്പ​നി ലി​മി​റ്റ​ഡ്.

കേ​ര​ള​ത്തി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ജ​ന​പ്രീ​തി മ​ന​സി​ലാ​ക്കി ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചു വി​പ​ണി​യി​ലി​റ​ക്കു​ന്ന​താ​ണ് ക​ന്പ​നി​യു​ടെ വി​ജ​യ​ന്‍റെ അ​ടി​സ്ഥാ​നം.



കോ​ട്ട​യം ജി​ല്ല​യി​ൽ ക​ടു​ത്തു​രു​ത്തി​ക്ക​ടു​ത്ത് മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ൻ​വെ​ട്ട​ത്ത് 3,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള സം​സ്ക​ര​ണ പ്ലാ​ന്‍റി​ലാ​ണു ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം. മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ​താ​ണു ഭൂ​മി​യും കെ​ട്ടി​ട​വും.

പി​എ​സ്ഡ​ബ്ല്യു​എ​സ്, പി​ഡി​എ​സ്, ന​ബാ​ർ​ഡ്, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​വും ക​ന്പ​നി​ക്കു​ണ്ട്. 10 പേ​ര​ട​ങ്ങു​ന്ന​ഭ​ര​ണ​സ​മി​തി​യാ​ണു ക​ന്പ​നി​യു​ടെ ഭ​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.


സീ​സ​ണി​ൽ മാ​ത്രം വി​ള​യു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ ല​ഭ്യ​മാ​ക​ത്ത​ക്ക വി​ധ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി അ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണു ഉ​ത്പാ​ദ​ന രീ​തി.



ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ണ​ങ്ങി​യ മ​ര​ച്ചീ​നി, അ​തി​ന്‍റെ അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ൾ, ച​ക്ക, വാ​ഴ​പ്പ​ഴം, പൈ​നാ​പ്പി​ൾ, പ​പ്പാ​യ, മാ​ങ്ങ മു​ത​ലാ​യ​വ​യി​ൽ നി​ന്നു​ള്ള വി​ത്യ​സ്ത മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, കൊ​പ്രാ​യി​ൽ നി​ന്നു​ള്ള ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, കു​രു​മു​ള​ക്, മു​ള​ക്,

ഇ​ഞ്ചി, ജാ​തി​ക്ക, ഏ​ലം, മ​ഞ്ഞ​ൾ മു​ത​ലാ​യ​വ​യു​ടെ ശു​ദ്ധ​വും ഗു​ണ​മേന്മയു​ള്ള​തു​മാ​യ പൊ​ടി​ക​ൾ, പാ​വ​യ്ക്കാ, കോ​വ​യ്ക്കാ, ഏ​ത്ത​ക്കാ, ഉ​രു​ള​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ, അ​ച്ചാ​റു​ക​ളും മ​സാ​ല​ക്കൂ​ട്ടു​ക​ളും തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ന്പ​നി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.



ക​ഴു​കി, ഉ​ണ​ക്കി വൃ​ത്തി​യാ​ക്കി ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണു ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും നി​ർ​മാ​ണ രീ​തി​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

നി​ര​വ​ധി​യാ​ളു​ക​ൾ​ക്കു ജോ​ലി കൊ​ടു​ക്കാ​നാ​കു​ന്ന​തും ന്യാ​യ​മാ​യ വി​ല​യ്ക്കു മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​തും ക​ന്പ​നി​യു​ടെ നേ​ട്ട​മാ​ണ്.

ഫോ​ണ്‍: 94462 73200.