അതിനുശേഷം ആവശ്യത്തിന് എടുത്ത് ചെടികൾക്കു നൽകുക.
കൃഷിരീതി ആദ്യം ഒരടി താഴ്ചയിലും മൂന്നടി വീതിയിലുമുള്ള കുഴികൾ എടുക്കുക. കുഴിയിലെ മണ്ണ് നന്നായി ഇളക്കിച്ചേർത്തശേഷം ഡോളോമെറ്റ് ചേർത്ത് കരിയില ഇട്ട് മൂടുക.
15 ദിവസം കഴിഞ്ഞ് ഓരോ കുഴിയിലും 30 കിലോ വീതം വിവിധ ഇനം പച്ചിലകളും രണ്ടു ചാക്ക് കരിയിലയും അരച്ചാക്ക് വാഴപ്പിണ്ടിയും കാൽച്ചാക്ക് തൊണ്ടിന്റെ വേസ്റ്റും നിക്ഷേപിച്ച് അതിനുമുകളിൽ രണ്ടു ലിറ്റർ നാട്ടു ഗവ്യം 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് കൂടെ മൈക്രോ ബയോളജി ആൻഡ് ടെക്നോളജി ഡിപ്പാർട്ടുമെന്റിൽനിന്നു കിട്ടുന്ന പിജിപിആർ മിക്സ് 1 ലിറ്ററിന് 20 ഗ്രാം എന്ന കണക്കിൽ ഓരോ കുഴിയിലും തളിച്ചൊഴിച്ച് മണ്ണിട്ടു മൂടി 65 ദിവസം സൂക്ഷിക്കുക.
തുടർന്ന് 66-ാം ദിവസം കുഴി വെട്ടിത്തുറന്ന് രണ്ട് ദിവസം ഇടുക. കുഴിയിലെ ആവി പുറത്തു പോയി തണുക്കാനുള്ള സമയമാണിത്. അതിനുശേഷം മേൽമണ്ണ് ചേർത്തിളക്കുക. സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന അനുപാദത്തിൽ മുക്കി തണലത്ത് വച്ച് ഉണക്കിയ വിത്ത് നടുക.
നട്ട വിത്തിനുചുറ്റും ട്രൈക്കോഡർമ മിക്സർ ആവശ്യത്തിന് കൊടുക്കണം. പിന്നീട് മൂന്നിഞ്ച് കനത്തിൽ മേൽമണ്ണിട്ടുമൂടി കരിയിലയും ഓലത്തുന്പും ചേർത്ത് പുതയിടുക. മുള വന്ന് 15 ദിവസത്തിനകം ആദ്യവളം കൊടുക്കുക.
തുടർന്ന് പതിനഞ്ച് ദിവസങ്ങൾ ഇടവിട്ട് പിജിപിആർ മിക്സ് 1, പിജിപിആർ മിക്സ് 2, സ്യൂഡോമോണസ് മുതലായവ പൊട്ടാഷ് അടങ്ങിയ കോഴിക്കാഷ്ടം പോലുള്ള ജൈവവളകൂട്ടിൽ ചേർത്ത് ആവശ്യത്തിന് നനച്ചു കൊടുക്കുക.
അപൂർവ ഇനത്തിൽപ്പെട്ട കാച്ചിൽ, ചേന്പ്, ചേന, ചെറുകിഴങ്ങ്, നനകിഴങ്ങ് മുക്കെഴങ്ങ് വിവിധഇനം മരച്ചിനികളും കുമാർ നട്ടു സംരക്ഷിക്കുന്നുണ്ട്.
ഫോണ്: 9497491803.