തെങ്ങുകയറ്റത്തിനും മറ്റു പരിപാലന മുറകൾക്കും വേതനം തീരുമാനിക്കേണ്ടത് പരസ്പര ധാരണയിലൂടെയാകണം. വേതനം നിശ്ചയിക്കുന്നതിൽ ബോർഡ് ഇടപെടുന്നതല്ല. ഇതിനുപുറമെ സേവനം ചെയ്യാൻ തയാറുള്ള തെങ്ങ് കയറ്റക്കാർക്കും തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം.
നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൻപ്രകാരം അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്.