പോഷക മൂല്യം പോഷക മൂല്യങ്ങളുടെ കലവറയാണ് കൂവ. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയിൽ സന്പന്നമാണ് കൂവപ്പൊടി. ക്ഷീണമകറ്റാനും രോഗശമനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഫലപ്രദം.
വയറിളക്കം ശമിപ്പിക്കാൻ ഉത്തമം. മൂത്രാശയരോഗം, കാൻസർ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകും. ഹൃദയാരോഗ്യത്തിനും രക്തചംക്രമണത്തിനും വിളർച്ചയെ പ്രതിരോധിക്കാനും കൂവപ്പൊടി നല്ലതാണ്.
ഔഷധ നിർമാണത്തിനു പുറമെ ചർമം മൃദുലമാക്കുന്ന ക്രീമുകളിലും ടാൽക്കം പൗഡറുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
കുറുക്കും അടയും ഏറ്റവും എളുപ്പം തയാറാക്കാവുന്നതും ആരോഗ്യം നൽകുന്നതുമായ വിഭവമാണ് കൂവക്കുറുക്ക്. ഏതാനും സ്പൂണ് കൂവപ്പൊടി എടുത്ത് പാത്രത്തിൽ പച്ചവെള്ളം ചേർത്ത് ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്താൽ കൂവപ്പൊടിക്കുറുക്കായി.
വാഴയിലയിൽ അട ഉണ്ടാക്കി കഴിക്കാൻ കൂവപ്പൊടി ഒന്നാംതരമാണ്. പാലിൽ ചേർത്തും കഴിക്കാം. പുട്ട്, അപ്പം, ഇഡ്ഡലി എന്നിവയിൽ ചേരുവയായും ഉൾപ്പെടുത്താം. കേക്ക്, ബർഗർ, ബ്രഡ്, സ്റ്റൂ, ഹൽവ, ജാം, ഐസ്ക്രീം, പുഡിംഗ് തുടങ്ങി നിരവധി വിഭവങ്ങളുമുണ്ടാക്കാനും കൂവപ്പൊടി ഉപയോഗിക്കുന്നുണ്ട്.
അനുകൂല കാലാവസ്ഥ കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവ കൃഷിക്ക് ഏറെ അനുകൂലമാണ്. ഏപ്രിൽ മെയ് മാസത്തിൽ പുതുമഴയോടെ കൂവ കൃഷി നടത്താം. മൂന്നിഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ചയിലുമാണു വിത്ത് നടുന്നത്.
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഠനപ്രകാരം ചെടികൾ തമ്മിൽ 25 - 30 സെന്റീ മീറ്ററും വരികൾ തമ്മിൽ 15 സെന്റീ മീറ്ററും അകലം വേണം. നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശിയുള്ള മണ്ണിലാണ് കൂവ നന്നായി വളരുന്നത്.
ചാണകം, കോഴികാഷ്ഠം, ചപ്പുചവറുകൾ എന്നിവയാണ് വളം. എന്നാൽ, രാസവളവും കീടനാശിനിപ്രയോഗവും ആവശ്യമില്ല. ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്. പച്ചക്കറികളുടെയും മറ്റു പല വിളകളുടെയും ഇടയിൽ കൂവ നട്ടാൽ കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം കുറയും.
കുരുമുളകിന്റെ ദ്രുതവാട്ടം കുറയ്ക്കാനും എലിശല്യം കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കാനും സാധിക്കുമെന്നാണ് സിബിയുടെ നിരീക്ഷണം. കൂവ കൃഷിക്കു പുറമെ രണ്ടരയേക്കറിൽ റബർ, കൊക്കോ, കമുക്, മരിച്ചീനി, വാഴ എന്നീ കൃഷികളുമാണ് സിബി നടത്തിവരുന്നത്.
ഇതോടൊപ്പം കാലിവളർത്തലുമുണ്ട്. ഭാര്യ: ലിറ്റി ജോസ്, മക്കൾ: റോസന്ന, ബ്രിജിറ്റ്, മേരി.
ഫോണ്:9746151156.