അരണാട്ടുകര പള്ളി
അരണാട്ടുകര: സെന്റ് തോമസ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. ജോർജ് എടക്കളത്തൂർ കൊടിയേറ്റം നിർവഹിച്ചു. ഇന്നുമുതൽ വൈകീട്ട് ആറിനു ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന.
ജൂലൈ മൂന്നിനു തിരുനാൾദിനത്തിൽ രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ തിരുനാൾപാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, ഊട്ടുസദ്യ വെഞ്ചരിപ്പ് എന്നിവയാണ് പരിപാടികൾ.
ചൊവ്വന്നൂർ പള്ളി
ചൊവ്വന്നൂർ: സെന്റ് തോമസ് ദേവാലയത്തിൽ ജുലൈ മൂന്നിന് ആഘോഷിക്കുന്ന ദുക്റാന തിരുനാളിന് കൊടിയേറി. രാവിലെ 6.30 ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. തോമസ് ചൂണ്ടൽ കൊടിയേറ്റം നിർവഹിച്ചു.
കൈക്കാരന്മാരായ സാമുവൽ തരകൻ, പാറയ്ക്കൽ ഷിജു, ഷാജി മണ്ടുംപാൽ, ജനറൽ കൺവീനർ ബിനോയ് തോമസ്, ജോയിന്റ് കൺവീനർ ഇ.പി. ജസ്റ്റസ് തുടങ്ങിയവർ നേതൃത്വം നൽകി.
നെഹ്റുനഗർ പള്ളി
നെഹ്റു നഗർ: സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഊട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. ജോൺ കിടങ്ങൻ നിർവഹിച്ചു. 30 നാണ് തിരുനാൾ. രാവിലെ പത്തിന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ഫിജോ ആലപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ച ഭക്ഷണം ആശീർവദിക്കും. കൊടിയേറ്റത്തിന് ജനറൽ കൺവീനർ വിത്സൻ പൊറത്തൂർ, കൺവീനർമാരായ ജാക്ക്സ് വാഴപ്പിള്ളി, സൈമൺ ചിറയത്ത്, ലീന വർഗിസ്, ഫ്രാൻസിസ് താടിക്കാരൻ, ബേബി ജോസ്, കുരിയൻ കൊള്ളന്നൂർ, ജോസ് കിടങ്ങൻ, കൈക്കാരന്മാരായ ബേബി കളത്തിൽ സഞ്ചയ് എരിഞ്ഞേരി, ടോഫി നെല്ലിശേരി എന്നിവർ നേതൃത്വം നൽകി.
വെളപ്പായ പള്ളി
മുളങ്കുന്നത്തുകാവ്: വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിൽ തിരുഹൃദയ ഊട്ടുതിരുനാളിനു കൊടിയേറി. ഫാ. ദേവസി പന്തല്ലൂക്കാരൻ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. വിൻസെന്റ് കണിമംഗലത്തുകാരൻ, ഊട്ടുതിരുനാൾ കണ്‍വീനർ സോണി പൊറത്തൂർ, കൈക്കാരൻമാർ, ഇടവകവിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു. 30നു രാവിലെ 9.30നു കുർബാനയോടെ നേർച്ച ഊട്ടുസദ്യ ആരംഭിക്കും.
വിശുദ്ധ എവുപ്രാസ്യമ്മയുടെ
തിരുനാൾ കമ്മിറ്റി ഓഫീസ്
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തീർഥകേന്ദ്രം റെക്ടറും മേരിമാതാ ഇടവകവികാരിയുമായ ഫാ. റാഫേൽ വടക്കൻ നിർവഹിച്ചു. തീർഥകേന്ദ്രം സെക്രട്ടറി സിസ്റ്റർ ലിസ് ജോണ്‍, ട്രഷറർ സിസ്റ്റർ ശുഭ ചാക്കോ, സെന്റ് മേരീസ് കോണ്‍വന്റ് സുപ്പീരിയർ സിസ്റ്റർ ലിസ്ജോ, ഫാ. നിജിൽ ചിറമ്മൽ, ജനറൽ കണ്‍വീനർ താജ് ആന്റണി, കൗണ്‍സിലർ കരോളിൻ ജെറീഷ്, പബ്ലിസിറ്റി കണ്‍വീനർ ഡേവിസ് കൊള്ളന്നൂർ, ജോസഫ് കാരക്കട, ഫിനാൻസ് കണ്‍വീനർ കെ.പി. പോളി, സി.പി. പോളി, ഊട്ട് കണ്‍വീനർ ജോസ് ഉക്രാൻ, ജയ മുത്തിപ്പീടിക, ജോസഫ് ചെറുശേരി, ആന്റണി അക്കര എന്നിവർ പങ്കെടുത്തു.