നെല്ലായി: സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിക്കലും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ജിയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ടി.എസ്. ശാലു, ഇന്‍ഡോ നേപ്പാള്‍ ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നിവേദ് കൃഷ്ണയേയും ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ അനുമോദിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പഠനോപകരണവിതരണം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എന്‍.വി. പ്രസാദ് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍, പഞ്ചായത്തംഗം ഷൈലജ, കെ. സുധാകരന്, കെ.കെ. രാജന് എന്നിവര്‍ പ്രസംംഗിച്ചു.
കൊടുങ്ങല്ലൂർ: സിപിഐ കോട്ടപ്പുറം മേനക ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനിൽ അവാർഡ് വിതരണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീലാ പണിക്കശേരി അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാകമ്മിറ്റി അംഗം സി.സി. വിപിൻചന്ദ്രൻ, ഒ. സി. ജോസഫ്, ലോക്കൽ സെക്രട്ടറി പി.എ. ജോൺസൺ, പി.ഒ. ദേവസി എന്നിവർ പ്രസംഗിച്ചു.
കൊപ്രക്കളം: ചെന്ത്രാപ്പിന്നി സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എൻ. അജയകുമാർ അധ്യക്ഷനായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ഫൽഗുണൻ, പഞ്ചായത്തംഗങ്ങളായ ഷൈജ ഷാനവാസ്, ഷിനി സതീഷ്, എം.എം. ശശീന്ദ്രബാബു, എം.എസ്. പ്രമീള, അഡ്വ.വി.കെ. ജ്യോതി പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ മികച്ചവിജയം കരസ്ഥമാക്കിയ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളെ ആദരിച്ച് വിജയോത്സവം ആഘോഷിച്ചു. സനീഷ്കുമാര് ജോസഫ് എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. അനൂപ് പുതുശേരി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ദേവമാത പ്രൊവിന്‍സ് എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി, കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, പിടിഎ പ്രസിഡന്റ് കെ.എസ്. സുഗതൻ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോസ് താണിക്കല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.ജെ. ഷാജി നന്ദിയും പറഞ്ഞു.
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംചെയ്തു. മാനേജർ ഫാ. ലിജു പോൾ പറമ്പേത്ത് അധ്യക്ഷതവഹിച്ചു. സിവിൽ സർവീസ് റാങ്ക് ഹോൾഡർ ഡോ. ഐസക് ജോസ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട കോർപറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, ജില്ലാ മെന്പർ ജെനീഷ് പി. ജോസ്, ബ്ലോക്ക് മെന്പർ ജേക്കബ് പീണിക്കപറമ്പിൽ, പിടിഎ പ്രസിഡന്റ് ആന്റണി സി.പള്ളിയിൽ, പ്രിൻസിപ്പൽ പി.കെ. ആന്റു എന്നിവർ പ്രസംഗിച്ചു.
മതിലകം: മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു അവാർഡ് ദാനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജയും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് അവാർഡുദാനം മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീറും എൻഡോവ്മെന്റ് വിതരണം സ്കൂൾ മാനേജർ ഫാ. ഷൈജൻ കളത്തിലും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, പിടിഎ പ്രസിഡന്റ് കെ.വൈ. അസീസ്, പ്രിൻസിപ്പൽ ഡൊമനിക് സാവിയോ, പ്രധാനധ്യാപകൻ വി.കെ. മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.