നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു
Tuesday, November 5, 2024 1:58 AM IST
മൂ​വാ​റ്റു​പു​ഴ: ഭാ​ര​ത ജ​ന​ത​യും സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യും ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ വ​രു​ത്തി വ​യ്ക്കു​ന്ന വി​നാ​ശ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്ത​പ്പെ​ടു​ന്ന നീ​തി​ക്കു​വേ​ണ്ടി​യു​ള്ള തീ​ര​ദേ​ശ നി​വാ​സി​ക​ളു​ടെ സ​മ​രം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ മു​ന​ന്പ​ത്തു ന​ട​ക്കു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​ൽ​ഗ കെ. ​ഷി​ബു, സം​സ്ഥാ​ന സെ​ന​റ്റം​ഗം അ​നു ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.