കല്ലൂർക്കാട് : പാ​ട​ത്ത് നി​ക്ഷേ​പി​ച്ച മ​ണ്ണ് നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Sunday, November 3, 2024 4:59 AM IST
ക​ല്ലൂ​ർ​ക്കാ​ട്: നെ​ൽ​പ്പാ​ട​ത്തെ സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്കി​ന് പൈ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ൽ പാ​ട​ത്ത് നി​ക്ഷേ​പി​ച്ച മ​ണ്ണു നീ​ക്കം ചെ​യ്ത് പൂ​ർ​വ​സ്ഥി​തി​യാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ മു​ത്തോ​ലി പാ​ട​ശേ​ഖ​ര​ത്താ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണു നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. 15 ദി​വ​സ​ത്തി​ന​കം മ​ണ്ണു നീ​ക്കം ചെ​യ്യാ​നാ​ണ് സ്ഥ​ല​മു​ട​മ കോ​ത​മം​ഗ​ലം ഇ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി മൈ​തീ​ൻ​കു​ട്ടി ന​ഹ​യോ​ട് ക​ഴി​ഞ്ഞ 30ന് ​ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​ത്.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​വാ​സി​ക​ളാ​യ ജോ​ർ​ജ് ജോ​ണ്‍ ക​ക്കു​ഴി​യി​ൽ, ജോ​സ​ഫ് ജോ​ണ്‍ ക​ക്കു​ഴി​യി​ൽ, ജെ​റ്റിം ജോ​ർ​ജ് തെ​ക്കേ​ക്ക​ര, ഈ​പ്പ​ച്ച​ൻ ജോ​സ​ഫ് ക​പ്യാ​രു​മ​ല​യി​ൽ എ​ന്നി​വ​ർ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ ജൂ​ലൈ 18 വ​രെ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് ആ​ർ സ്ഥ​ലം ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും വാ​ഹ​ന ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്നും സ്ഥ​ല​മു​ട​മ അ​റി​യി​ച്ചു.

വ​ലി​യ പൈ​പ്പ് സ്ഥാ​പി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി​യെ​ന്ന വ്യാ​ജേ​ന കൂ​ടു​ത​ൽ അ​ള​വി​ൽ മ​ണ്ണു നി​ക്ഷേ​പി​ച്ച് റോ​ഡ് രൂ​പ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. 2023 ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ഈ ​സ്ഥ​ലം ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കൃ​ഷി ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​ത​നു​സ​രി​ച്ച് ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജൂ​ലൈ 18ന് ​തി​രു​ത്ത​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി പൈ​പ്പി​ടു​ക​യും മ​ണ്ണു നി​ക്ഷേ​പി​ച്ച് വ​ഴി നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റും ആ​ർ​ഡി​ഒ​യും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.

15 ദി​വ​സ​ത്തി​ന​കം സ്ഥ​ല​മു​ട​മ സ്വ​മേ​ധ​യാ മ​ണ്ണു നീ​ക്കം ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട സ്ഥ​ലം പൂ​ർ​വ സ്ഥി​തി​യാ​ക്ക​ണ​മെ​ന്നും ചെ​ല​വു​തു​ക റ​വ​ന്യൂ റി​ക്ക​വ​റി​യി​ലൂ​ടെ സ്ഥ​ല​മു​ട​മ​യി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.