വൈ​ദ്യ സ​ഹാ​യ​ത്തി​നു ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജം
Sunday, November 3, 2024 4:37 AM IST
കൊ​ച്ചി: കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ 17 വേ​ദി​ക​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നും വൈ​ദ്യ​സ​ഹാ​യ​ങ്ങ​ള്‍​ക്കു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പൂ​ര്‍​ണ സ​ജ്ജം.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത്സ​ര​വേ​ദി​ക​ളു​ടെ സ​മീ​പ​പ​രി​ധി​യി​ലു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കും.

കൂ​ടാ​തെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും യ​ഥാ​സ​മ​യം ശു​ചി​ത്വ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ത​തു പ​രി​ധി​യി​ല്‍ വ​രു​ന്ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി മേ​ധാ​വി​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ ഇ​തി​ന​കം സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ഭ​ക്ഷ​ണ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ക്യൂആ​ര്‍ കോ​ഡ്

കൊ​ച്ചി: കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഒ​റ്റ ക്ലി​ക്കി​ല്‍ അ​റി​യാം. ക്യൂആ​ര്‍ കോ​ഡി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു.

വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, അ​വി​ടേ​ക്കു​ള്ള റൂ​ട്ട് മാ​പ്പ്, ചു​മ​ത​ല​ക്കാ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍, ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ക്യു ​ആ​ര്‍ കോ​ഡി​ലു​ണ്ട്. പ്ര​തി​ദി​നം 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 20,000​ല്‍ പ​രം പേ​ര്‍​ക്ക് മൂ​ന്നു​നേ​രം സു​ഗ​മ​മാ​യി ആ​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ ക​മ്മി​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ല്‍ മേ​യ​ര്‍ എം.​ അ​നി​ല്‍​കു​മാ​ര്‍, കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഫു​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ല്‍. മാ​ഗി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.