തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റു
Tuesday, November 5, 2024 1:58 AM IST
കാ​ല​ടി: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്കി​ടെ ഇ​ല​ക്ട്രി​ക് ഷോ​ക്കേ​റ്റു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​ണി​ക്യ​മം​ഗ​ലം കോ​ല​ഞ്ചേ​രി കൊ​ച്ചാ​പ്പു ദേ​വ​സി​ക്കു​ട്ടി, താ​ണേ​ലി വീ​ട്ടി​ൽ രാ​ജ​മ്മ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​വ​സി​ക്കു​ട്ടി​യെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജ​മ്മ​യ്‌​ക്ക് പ​രി​ക്കേ​റ്റ​ത്. ദേ​വ​സി​ക്കു​ട്ടി​യു​ടെ കൈ​യ്ക്കും കാ​ലി​നും പൊ​ള്ള​ലേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 10 നാ​ണ് സം​ഭ​വം. ലൈ​ൻ ഡ്രി​പ്പാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​ല​ക്ട്രി​സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഡ്രി​പ്പാ​യ സ​മ​യ​ത്ത് ഈ ​പ്ര​ദേ​ശ​ത്ത് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​യി​രു​ന്നു. മാ​ണി​ക്യ​മം​ഗ​ലം എ​ഴാം വാ​ർ​ഡി​ൽ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​മു​ള്ള ഇ​ട​മ​ല​യാ​ർ ക​നാ​ൽ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഷേ​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന് ദേ​വി​ക്കു​ട്ടി തെ​റി​ച്ചു​വീ​ണു. 33 കെ​വി ലൈ​നി​ന്‍റെ അ​ടി​യി​ൽ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​നാ​ൽ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

തൊ​ഴി​ലാ​ളി​ക​ൾ 50 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് മു​ൻ​പ് ഈ ​പ​രി​സ​ര​ത്ത് ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ദേ​വ​സി​ക്കു​ട്ടി പ​റ​ഞ്ഞു. മ​റ്റൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി​യ​ശേ​ഷം അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ല​ടി ഇ​ല​ക്ട്രി​ക്സി​റ്റി ഓ​ഫീ​സി​ൽ​നി​ന്നും ഉ​ദ്യോ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി രോ​ഗി​യെ സ​ന്ദ​ർ​ശി​ച്ചു.