ഗ​താ​ഗ​തക്കുരു​ക്കി​ൽ വലഞ്ഞ് കീ​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ൻ
Monday, November 4, 2024 1:47 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ കീ​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ൻ ഗ​താ​ഗ​ത കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. ര​ണ്ട് വ​ർ​ഷം മു​ന്പ് ന​ഗ​ര​സ​ഭാ കീ​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന്ന ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും വാ​ണി​ജ്യ പാ​ർ​പ്പി​ട മേ​ഖ​ല​യു​മാ​ണ് കീ​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ൻ. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. എം​സി റോ​ഡി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ബൈ​പ്പാ​സ് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന​തും കീ​ച്ചേ​രി​പ്പ​ടി​യി​ലാ​ണ്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ഇ​സി മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ മാ​ർ​ക്ക​റ്റു​ക​ൾ, അ​ഗ്നി​ര​ക്ഷാ നി​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം എ​ത്തു​ന്ന​തി​ന് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തും പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഈ ​ഇ​ടു​ങ്ങി​യ റോ​ഡി​നെ​യാ​ണ്.

മൂ​വാ​റ്റു​പു​ഴ ടൗ​ണി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ടൗ​ണി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും കീ​ച്ചേ​രി​പ​ടി ജം​ഗ്ഷ​നി​ൽ തി​ക്കി​തി​ര​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ കീ​ച്ചേ​രി​പ​ടി ജം​ഗ്ഷ​ൻ വി​ക​സ​ന​മ​ല്ലാ​തെ മ​റ്റ് മ​ർ​ഗ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​വ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ര​ണ്ട് വ​ർ​ഷം മു​ന്പ് ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും കീ​ച്ചേ​രി​പ​ടി ജം​ഗ്ഷ​ൻ വി​ക​സ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.