ക​ട​ലി​ന്‍റെ​യും തീ​ര​ത്തി​ന്‍റെ​യും അ​വ​കാ​ശം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്: ഫാ. ​യൂ​ജി​ൻ പെ​രേ​ര
Sunday, November 3, 2024 4:59 AM IST
തോ​പ്പും​പ​ടി: ക​ട​ലി​ന്‍റെ​യും തീ​ര​ത്തി​ന്‍റെ​യും അ​വ​കാ​ശം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തീ​ര​ദേ​ശ ജ​ന​ത​യ്ക്കും ആ​ണെ​ന്നും വി​ഴി​ഞ്ഞം സ​മ​ര​നാ​യ​ക​ൻ ഫാ. ​യൂ​ജി​ൻ പെ​രേ​ര. ഇ​ന്ന് ഈ ​അ​വ​കാ​ശം ക​വ​ർ​ന്നെ​ടു​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ന​ൽ​കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാ​ടും ത​ന്നെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​ല്ലാ​നം കൊ​ച്ചി ജ​ന​കീ​യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി, വി.​ടി. സെ​ബാ​സ്റ്റ്യ​ൻ, റ​വ. ഡോ. ​ആ​ന്‍റ​ണീ​റ്റോ പോ​ൾ, ജാ​ക്സ​ൺ പൊ​ള്ള​യി​ൽ, ഹാ​രി​സ് അ​ബു, സു​ജ ഭാ​ര​തി, ഫാ. ​പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ഴു​ത്തു​കാ​രി മീ​ന ക​ന്ത​സാ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ച്ചു.