ഫാ​ക്ടം​ഫോ​സി​ന് ക്ഷാ​മം: കേ​ന്ദ്ര​ത്തി​ന് സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടെ​ന്ന്
Sunday, November 3, 2024 4:37 AM IST
കോ​ത​മം​ഗ​ലം: ഫാ​ക്ടം​ഫോ​സ് വ​ള​ത്തി​ന് വി​പ​ണി​യി​ൽ നേ​രി​ടു​ന്ന ക്ഷാ​മം സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ. നെ​ൽ​കൃ​ഷി​ക്ക് അ​ടി​വ​ള​മാ​യും ഒ​ന്നാം വ​ള​മാ​യും കൃ​ഷി​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫാ​ക്ടം​ഫോ​സാ​ണ്. മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളാ​യ തെ​ങ്ങി​നും ക​മു​കി​നും വാ​ഴ​യ്ക്കും വ​രെ ഫാ​ക്ടം​ഫോ​സ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

വ​ളം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​വാ​യ ഫോ​സ്ഫോ​റി​ക് ആ​സി​ഡി​ന്‍റെ ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​താ​ണ് ഉ​ത്പാ​ദ​ത്തി​ൽ വ​ന്ന മാ​ന്ദ്യ​മെ​ന്നും, കേ​ന്ദ്ര രാ​സ​വ​ളം മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും കേ​ര​ള​ത്തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് കു​റ​ഞ്ഞ​താ​ണ് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ഫ്എ​സി​ടി​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ളി​ൽ ഫാ​ക്ടം​ഫോ​സി​ന്‍റെ ഉ​ത്പാ​ദ​നം ന​ട​ന്നു​വ​ന്നി​രു​ന്ന​ത് അ​സം​സ്കൃ​ത വ​സ്തു​വി​ന്‍റെ ദൗ​ർ​ല​ഭ്യം മൂ​ലം നി​ല​വി​ൽ ഒ​രു യൂ​ണി​റ്റി​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ രാ​സ​വ​ള​ങ്ങ​ൾ വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണെ​ന്ന​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടാ​ണ് ഫാ​ക്ടം​ഫോ​സി​ന്‍റെ വി​പ​ണി ക്ഷാ​മ​ത്തി​ന് പി​ന്നി​ലെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഫാ​ക്ടം​ഫോ​സി​ന് പ​ക​രം മ​റ്റു​വ​ള​ങ്ങ​ൾ ന​ൽ​കി​യാ​ൽ വേ​ണ്ട​ത്ര ക​രു​ത്ത് കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ല​ഭി​ക്കി​ല്ലാ​യെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട​ത്ര ഇ​ട​പെ​ട​ലു​ക​ൾ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണം.

ഫാ​ക്ടം​ഫോ​സി​ന്‍റെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് വ​ളം ഉ​ൽ​പാ​ദി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തോ​ടെ കൃ​ത്യ​സ​മ​യ​ത്ത് കൃ​ഷി​ക്ക് വ​ളം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ർ​ഷ​ക​രെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ. ശി​വ​ൻ പ​റ​ഞ്ഞു.