ആവോലി : ‘മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം’ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി
Sunday, November 3, 2024 4:59 AM IST
മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ‘മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം’ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഹ​രി​ത ക്യാ​ന്പ​സ്, ഹ​രി​ത വി​ദ്യാ​ല​യം, ഹ​രി​ത ടൗ​ണ്‍ എ​ന്നി​വ​യു​ടെ പ്ര​ഖ്യാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ് മു​ള്ള​ങ്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് തെ​ക്കും​പു​റം പ്ര​സം​ഗി​ച്ചു. ആ​നി​ക്കാ​ട് ഹ​രി​ത ടൗ​ണ്‍ പ്ര​ഖ്യാ​പ​നം ച​ട​ങ്ങി​ൽ ന​ട​ന്നു.

ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ, കാ​വ​ന ഗ​വ. എ​ൽ​പി സ്കൂ​ൾ, നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ ഹ​രി​ത വി​ദ്യാ​ല​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ർ​മ​ല കോ​ള​ജ്, വി​ശ്വ​ജോ​തി എ​ജി​നീ​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ഹ​രി​ത ക്യാ​ന്പ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​റ്റു​വാ​ങ്ങി.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​എ​സ്. ഷെ​ഫാ​ൻ, ബി​ന്ദു ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് മൈ​തീ​ൻ, ഷാ​ജു വ​ട​ക്ക​ൻ, സെ​ൽ​ബി ജോ​ണ്‍, രാ​ജേ​ഷ് പൊ​ന്നും​പു​ര​യി​ടം, പ്രീ​മ സി​മി​ക്സ്, കി​ല ഫാ​ക്ക​ൽ​റ്റി ബാ​ല​ച​ന്ദ്ര​ൻ ആ​യ​വ​ന, എ​ച്ച്ഐ ബി​നു, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.