വ​യോ​ജ​ന സൗ​ഹൃ​ദ ഗ്രാ​മം: ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, November 3, 2024 4:59 AM IST
കോ​ത​മം​ഗ​ലം: വ​യോ​ജ​ന സൗ​ഹൃ​ദം വാ​ര​പ്പെ​ട്ടി പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ല്പ​ശാ​ല ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല എ​റ​ണാ​കു​ളം നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ആ​ർ.​ആ​ർ. ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രോ​ഗി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്ന് ചി​കി​ത്സ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് വ​യോ​ജ​ന സൗ​ഹൃ​ദ ഗ്രാ​മം പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ക. ച​ട​ങ്ങി​ൽ 90 വ​യ​സി​ന് മു​ക​ളി​ലു​ള്ള 20 പോ​രെ ആ​ദ​രി​ച്ചു.

സം​സ്ഥ​ന പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ.​ബി. മ​ദ​ൻ​മോ​ഹ​ന​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൈ​ലൂ​ർ ജു​മാ​മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് അ​ലി, വാ​ര​പ്പെ​ട്ടി ജ്ഞാ​ന ക്ഷേ​ത്രം മേ​ധാ​വി സ്വാ​ധ്വി ചി​ന്മ​യി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.