ഇ​ട​ക്കൊ​ച്ചി​യി​ൽ സീവേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ഒ​രു​ങ്ങു​ന്നു
Monday, November 4, 2024 1:47 AM IST
ഇ​ട​ക്കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ആ​ദ്യ​ത്തെ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ (എ​സ്ടി​പി) നി​ർ​മാ​ണം ഇ​ട​ക്കൊ​ച്ചി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് അ​മൃ​ത് പ​ദ്ധ​തി വ​ഴി 18 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത് 48 വ​ർ​ഷം മു​ന്പാ​ണ്. വാ​ട്ട​ർ അ​ഥാ​റി​റ്റി​ക്കാ​ണ് ഇ​തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. പി​ന്നീ​ട് മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ഒ​രു പ്ലാ​ന്‍റ് ന​ഗ​ര​ത്തി​ലെ​വി​ടെ​യും സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ പ​ല​യി​ട​ത്തും ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പ് ഉ​ൾ​പ്പെ​ടെ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് ന​ട​പ്പാ​യി​ല്ല. മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ഇ​ട​ക്കൊ​ച്ചി​യി​ൽ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും വ​ലി​യ എ​തി​ർ​പ്പു​ണ്ടാ​യെ​ങ്കി​ലും നി​ര​ന്ത​ര​മാ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ച്ച് തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ഇ​പ്പോ​ൾ മി​ക​ച്ച രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2,576 വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ

ഇ​ട​ക്കൊ​ച്ചി 16-ാം വാ​ർ​ഡി​ലെ 2,576 വീ​ടു​ക​ളി​ലേ​ക്കാ​ണ് സീ​വേ​ജ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്. പൈ​പ്പ് ഇ​ടു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ നേ​രി​ട്ടെ​ങ്കി​ലും ഇ​പ്പോ​ൾ പ​ല​യി​ട​ത്തും പൈ​പ്പ് ഇ​ടു​ന്ന കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ടെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഭി​ലാ​ഷ് തോ​പ്പി​ൽ പ​റ​ഞ്ഞു.

വീ​ടു​ക​ളി​ൽ നി​ന്നു​ള്ള എ​ല്ലാ മ​ലി​ന​ജ​ല​വും വീ​ട്ട് വ​ള​പ്പി​ൽ സ്ഥാ​പി​ക്കു​ന്ന ചെ​റി​യ ചേം​ബ​റി​ലേ​ക്ക് എ​ത്തി​ച്ച് പൈ​പ്പ് ക​ണ​ക്ഷ​ൻ ന​ൽ​കി പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ചീ​ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഗ്രാ​വി​റ്റി സം​വി​ധാ​നം

ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി പ്ലാ​ന്‍റ് വ​രെ ഒ​ഴു​കി​യെ​ത്തു​ന്ന രീ​തി​യാ​ണ് ഇ​ട​ക്കൊ​ച്ചി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ ആ ​രീ​തി​യി​ലാ​ണ് താ​ഴ്ത്തു​ന്ന​ത്. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഒ​രു കാ​ല​ത്തും പൈ​പ്പി​ലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടി​ല്ല. നാ​ലി​ഞ്ച് മു​ത​ൽ ഒ​ര​ടി വ​രെ​യു​ള്ള പൈ​പ്പു​ക​ളാ​ണ് പ​ല​യി​ട​ത്താ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ട​വ​ഴി​ക​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്കും ക​ണ​ക്ഷ​ൻ ന​ൽ​കും. ഒ​രു വീ​ട് പോ​ലും ഒ​ഴി​വാ​ക്കി​ല്ല. സെ​പ്റ്റി​ക് ടാ​ങ്കി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​വും പൈ​പ്പ് വ​ഴി പ്ലാ​ന്‍റി​ൽ എ​ത്തും. സെ​പ്റ്റി​ക് ടാ​ങ്ക് ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​ത് നി​ർ​മി​ച്ചു ന​ൽ​കും. ഇ​ട​ക്കൊ​ച്ചി​യി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് സ്വ​ന്ത​മാ​യു​ള്ള മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ൽ​നി​ന്ന് 50 സെ​ന്‍റ് സ്ഥ​ല​മാ​ണ് പ്ലാ​ന്‍റി​ന് വി​ട്ടു​കൊ​ടു​ത്ത​ത്. പൈ​പ്പ് ഇ​ടു​ന്ന ജോ​ലി​ക​ൾ തീ​രു​ന്ന മു​റ​യ്ക്ക് പ്ലാ​ന്‍റ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കും. ഡി​വി​ഷ​നി​ൽ ഭാ​വി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ത്തു​ള്ള പ്ലാ​ന്‍റാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

കാ​ന​ക​ൾ മ​ഴ​വെ​ള്ളം ഒ​ഴു​കാ​ൻ മാ​ത്രം

സീ​വേ​ജ് പ​ദ്ധ​തി വ​ഴി നാ​ടി​ന് പ്ര​ധാ​ന​മാ​യും ര​ണ്ടു പ്ര​യോ​ജ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക.ഒ​ന്നാ​മ​താ​യി മ​ലി​ന​ജ​ലം കാ​ന​ക​ളി​ലേ​ക്ക് ഒ​ഴു​കി​ല്ല. മ​ഴ​ക്കാ​ല​ത്ത് മൂ​ന്ന് മാ​സം മ​ഴ​വെ​ള്ളം ഒ​ഴു​കാ​ൻ മാ​ത്ര​മാ​കും കാ​ന​ക​ൾ. ബാ​ക്കി ഒ​മ്പ​ത് മാ​സം കാ​ന​ക​ൾ ഉ​ണ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​കും. അ​തു​വ​ഴി കൊ​തു​ക് വ​ള​രു​ന്ന​ത് ത​ട​യാം. മ​ലി​ന​ജ​ലം ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​യാം. അ​തു​വ​ഴി ഭൂ​ഗ​ർ​ഭ ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാം.

പ​ദ്ധ​തി​ച്ചെ​ല​വ് 18 കോ​ടി

ഇ​ട​ക്കൊ​ച്ചി​യി​ൽ സീ​വേ​ജ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മൊ​ത്തം ചെ​ല​വ് 18 കോ​ടി രൂ​പ​യാ​ണ്. പൈ​പ്പി​ടു​ന്ന​തി​നും റോ​ഡ് പൊ​ളി​ച്ച് പു​ന​ർ​നി​ർ​മി​ക്കാ​നു​മാ​ണ് കൂ​ടു​ത​ൽ പ​ണം ചെ​ല​വാ​കു​ന്ന​ത്. പൈ​പ്പ് ഇ​ടു​മ്പോ​ൾ​ത്ത​ന്നെ, ആ ​സ്ഥ​ലം മൂ​ടി കോ​ൺ​ക്രീ​റ്റ് ചെ​യ്യും. ടാ​ർ റോ​ഡ് പൊ​ളി​ക്കു​മ്പോ​ഴും റോ​ഡ് പു​ന​ർ​നി​ർ​മി​ക്കും. പ്ലാ​ന്‍റി​നോ​ട് ചേ​ർ​ന്ന് വ​ലി​യൊ​രു പൂ​ന്തോ​ട്ട​വും നി​ർ​മി​ക്കു​മെ​ന്ന് ക​രാ​ർ ക​മ്പ​നി​യാ​യ ഗ്രീ​ൻ​വേ സൊ​ലൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് പാ​ർ​ട്‌​ണ​ർ ലെ​നി​ൻ പ​റ​ഞ്ഞു. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല​യും ഗ്രീ​ൻ​വേ സൊ​ലൂ​ഷ​ൻ​സി​നാ​ണ്. ബാ​ക്കി​യു​ള്ള സ്ഥ​ല​ത്ത് പ​ദ്ധ​തി​യോ​ടൊ​പ്പം ത​ന്നെ ക​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.