പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; അ​പ്പീ​ലി​ല്‍ 13ന് ​വി​ധി പ​റ​യും
Tuesday, November 5, 2024 1:58 AM IST
കൊ​ച്ചി: പൊ​ന്നാ​നി​യി​ലെ വീ​ട്ട​മ്മ​യെ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​ഐ വി​നോ​ദ് ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍​ബെ​ഞ്ച് ഈ ​മാ​സം 13ന് ​വി​ധി​പ​റ​യും. കേ​സ് തീ​ര്‍​പ്പാ​കും വ​രെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

വി​നോ​ദി​ന് പു​റ​മേ മ​ല​പ്പു​റം മു​ന്‍ എ​സ്പി സു​ജി​ത് ദാ​സ്, ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും യു​വ​തി പ​രാ​തി​യു​ന്ന​യി​ച്ചി​രു​ന്നു.

2022ലെ ​സം​ഭ​വ​ത്തി​ല്‍ ഇ​നി​യും കേ​സെ​ടു​ത്തി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ നേ​ര​ത്തേ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍​ബെ​ഞ്ചി​ല്‍ നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യി. എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.
ഡി​ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ​യാ​ണ് സി​ഐ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ നി​ന്ന് അ​ന്തി​മ ഉ​ത്ത​ര​വ് വ​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടോ​യെ​ന്ന് ഡി​വി​ഷ​ന്‍​ബെ​ഞ്ച് ആ​രാ​ഞ്ഞി​രു​ന്നു.

മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി സം​ബ​ന്ധി​ച്ച് സിം​ഗി​ള്‍​ബെ​ഞ്ച് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ സിം​ഗി​ള്‍​ബെ​ഞ്ചി​ല്‍ ക​ക്ഷി​യാ​യി​രു​ന്നി​ല്ലെ​ന്നും ഡി​വി​ഷ​ന്‍​ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.