കെ.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍ പു​ര​സ്‌​കാ​രം പാ​യ​ല്‍ ക​പാ​ഡിയ​യ്ക്ക്
Sunday, November 3, 2024 4:48 AM IST
അ​ങ്ക​മാ​ലി: കെ.​കെ. രാ​ജേ​ഷ് കു​മാ​ര്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റി​ന്റെ 2024 ലെ ​പു​ര​സ്‌​കാ​ര​ത്തി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക പാ​യ​ല്‍ ക​പാ​ഡി​യ അ​ര്‍​ഹ​യാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ങ്ക​മാ​ലി സി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സ​ലിം അ​ഹ​മ്മ​ദ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

25,000 രൂ​പ​യും ട്രോ​ഫി​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. കാ​ന്‍​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ ഗ്രാ​ന്‍​ഡ് പ്രീ ​അ​വാ​ര്‍​ഡ് നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ സം​വി​ധാ​യി​ക​യാ​യ പാ​യ​ല്‍ ക​പാ​ഡി​യ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​ച​ഞ്ച​ല​മാ​യ നി​ല​പാ​ടു​ക​ള്‍ കൊ​ണ്ടും സി​നി​മാ സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ ത​ന്നെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത​മാ​യ ആ​വി​ഷ്‌​കാ​രം കൊ​ണ്ടും വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് പ്ര​സ​ക്ത​യാ​ണ്.

സം​വി​ധാ​യ​ക​ന്‍ സ​ലിം അ​ഹ​മ്മ​ദ്, എ​ഡി​റ്റ​ര്‍ ബീ​ന പോ​ള്‍, ന​ടി സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥിക​ളു​ടെ സം​ഘ​ട​ന​യാ​യ ടെ​ക്‌​നോ​സി​ന്‍റെ സ്ഥാ​പ​ക​ചെ​യ​ര്‍​മാ​നും കോ​ഴി​ക്കോ​ട് എ​ന്‍ഐടിയി​ലെ വി​ദ്യാ​ര്‍​ഥി പാ​ര്‍​ല​മെ​ന്‍റിന്‍റെ പ്ര​ഥ​മ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി​രു​ന്ന രാ​ജേ​ഷ് കു​മാ​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് അ​വാ​ര്‍​ഡ്.