ആ​ക്കാ​ച്ചേ​രി കു​ളം ന​വീ​ക​രി​ച്ച​തി​ൽ ക്ര​മ​ക്കേ​ട്; റി​പ്പോ​ർ​ട്ട് തേടി വി​ജി​ല​ൻ​സ് കോ​ട​തി
Monday, November 4, 2024 1:47 AM IST
മൂ​വാ​റ്റു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്ന് 20 ല​ക്ഷം മു​ട​ക്കി വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലെ വാ​രി​ക്കാ​ട് ആ​ക്കാ​ച്ചേ​രി കു​ളം ന​വീ​ക​രി​ച്ച​തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യ പ​രാ​തി​യി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എം.​എ​സ്. അ​നൂ​പ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് എ​റ​ണാ​കു​ളം യൂ​ണി​റ്റി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വാ​ർ​ഡം​ഗം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​ജ ക​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ന​ൽ​കി​യ​താ​യി പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യി കു​ള​ത്തി​ലെ ചെ​ളി നീ​ക്കം ചെ​യ്യാ​തെ​യും ഫൗ​ണ്ടേ​ഷ​ൻ ബെ​ൽ​റ്റ് വാ​ർ​ക്കാ​തെ​യും മി​ഡി​ൽ ബെ​ൽ​റ്റ് ക​രി​ങ്ക​ൽ​കെ​ട്ട് എ​ന്നി​വ​യി​ൽ കൃ​ത്രി​മം കാ​ണി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ള​വി​ലും ക​ണ​ക്കി​ലും കൃ​ത്രി​മം​കാ​ട്ടി കൂ​ടു​ത​ൽ തു​ക ക​രാ​റു​കാ​ര​ന് ന​ൽ​കി അ​ഴി​മ​തി ന​ട​ത്തി​യ​താ​യും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.

നി​ർ​മാ​ണം വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച് കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട​ശേ​ഷം കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

വാ​ർ​ഡം​ഗം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, ക​രാ​റു​കാ​ര​ൻ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​ങ്ങ​നെ ആ​റു​പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സ്. ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ എ.​കെ. ശ്രീ​കാ​ന്ത് ഹാ​ജ​രാ​യി.