ലൈ​റ്റ് ആ​ൻഡ് സൗ​ണ്ട് സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മം നടത്തി
Monday, November 4, 2024 1:47 AM IST
കൊ​ച്ചി: കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് ആ​രം​ഭം കു​റി​ക്കു​ന്ന​തി​ലേ​ക്കു​ള്ള ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മം പ്ര​ധാ​ന വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ല്‍ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ​യും ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ.​ഉ​മേ​ഷും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. പ്ര​ധാ​ന വേ​ദി​യി​ല്‍ മാ​ത്രം ഒ​ന്ന​ര ല​ക്ഷം വാ​ട്ട്‌​സി​ന്‍റെ ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​ത്. ഗ്രൗ​ണ്ടി​ലാ​കെ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡി​ജി​ഇ ജീ​വ​ന്‍ ബാ​ബു, ഡി​ഡി​ഇ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, ലൈ​റ്റ് ആ​ന്‍​ഡ സൗ​ണ്ട് ക​ണ്‍​വീ​ന​ര്‍ ടി.​യു. സാ​ദ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത്ത് മാ​ത്യു, അ​ജി​മോ​ന്‍ പൗ​ലോ​സ്, തോ​മ​സ് പീ​റ്റ​ര്‍, പാ​ന്‍​സി ഫ്രാ​ന്‍​സീ​സ്, ജൂ​ലി​യാ​മ്മ മാ​ത്യു, എം.​ജി. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെപി​എ​സ്ടി​എ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​മ്മ​ിറ്റി മ​റ്റ് 18 വേ​ദി​ക​ളി​ലും ആ​വ​ശ്യ​മാ​യ ശ​ബ്ദ​വും വെ​ളി​ച്ച​വും ക്ര​മീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ അ​ക്കോ​മ​ഡേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും ആ​വ​ശ്യ​മാ​യ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.