ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ൽ എ​ൻ​എ​ബി​എ​ച്ച് ദേ​ശീ​യ​ത​ല അ​സ​സ്‌​മെ​ന്‍റ് ആ​രം​ഭി​ച്ചു
Tuesday, November 5, 2024 8:17 AM IST
കോട്ട​യം: നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡേ​ഴ്‌​സ് (എ​ൻ​എ​ബി​എ​ച്ച്) ആ​യു​ഷ് എ​ൻ​ട്രി ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ൽ ദേ​ശീ​യ​ത​ല അ​സെ​സ്‌​മെ​ന്‍റ് ആ​രം​ഭി​ച്ചു.

ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ്, ദേ​ശീ​യ ആ​യു​ഷ് ദൗ​ത്യം, പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​റ്റി​ക്ക​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​യി​ൽ ദേ​ശീ​യ​ത​ല അ​സെ​സ്‌​മെ​ന്‍റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ബു എം. ​ഏ​ബ്ര​ഹാം, പി.​എ​സ്. ശ​ശി​ക​ല, സ​ന്ധ്യ രാ​ജേ​ഷ്, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി. അ​മ്പി​ളി കു​മാ​രി, ദേ​ശീ​യ ആ​യു​ഷ് ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​പി. പ്ര​തി​ഭ, കു​റ്റി​ക്ക​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നി​ഖി​ല സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​ബി​എ​ച്ച് അ​സ​സ​ർ ഡോ.​ബി. സ​ജി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​ത​ല അ​സ​സ്‌​മെ​ന്‍റ് ന​ട​ത്തി. ആ​ധു​നി​ക രീ​തി​യി​ലു​ള്ള ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത, അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, രോ​ഗീ സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ൾ, വീ​ൽ​ചെ​യ​ർ സൗ​ക​ര്യം, മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​ക്രെ​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ക.