വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഗ​ര​സ​ഭ തി​രി​ച്ചു ന​ൽ​കി
Tuesday, November 5, 2024 8:17 AM IST
വൈ​ക്കം:​ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തി​രി​ച്ചു ന​ല്‍കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ര്‍ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ചു ന​ല്‍കി. ര​ണ്ട​ര മാ​സം മു​മ്പാ​ണ് ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ത്ത​ത്.

വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ സി​പി​ഐ​യു​ടെ​യും എ​ഐ​ടി​യു​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ത്ത തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തി​രി​ച്ചു ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ഴി​യോ​ര തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ എ​ഐ​ടി​യു​സി ജി​ല്ലാ ക​ള​ക്ട​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തി​രി​ച്ചു ന​ല്‍കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗം എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ര്‍ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ടി.​എ​ന്‍. ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ന്‍ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു ക​ണ്ണേ​ഴ​ത്ത്, എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ര്‍ക്കിം​ഗ് ക​മ്മ​റ്റി അം​ഗം ഡി.​ര​ഞ്ജി​ത് കു​മാ​ര്‍, കെ.​അ​ജി​ത്ത്,എ​ന്‍. അ​നി​ല്‍ബി​ശ്വാ​സ്, കെ.​വി.​ജീ​വ​രാ​ജ​ന്‍, അ​ശോ​ക​ന്‍ വെ​ള്ള​വേ​ലി,സു​കു, മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.