അ​യ്യ​പ്പ​ഭ​ക്ത​രോ​ട് അ​വ​ഗ​ണ​ന​യെ​ന്ന്; ക​ർ​പ്പൂ​രാ​ഴി തെ​ളി​ച്ച് സ​മ​രം
Tuesday, November 5, 2024 7:12 AM IST
ഇ​ള​ങ്ങു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രോ​ട് അ​വ​ഗ​ണ​ന കാ​ട്ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ​മ​രം ന​ട​ത്തി. ഇ​ള​ങ്ങു​ളം അ​മ്പ​ലം ക​വ​ല​യി​ൽ ക​ർ​പ്പൂ​രാ​ഴി ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ​സ​മ​രം. ശ​ബ​രി​മ​ല ഫ​ണ്ട് ല​ഭി​ച്ചി​ട്ടും തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കു​ന്നി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പി​പി റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണം, റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ക്കാ​ൻ കാ​ടു​തെ​ളി​ക്ക​ണം, ശൗ​ചാ​ല​യ​സ​മു​ച്ച​യം തു​റ​ന്നു​കൊ​ടു​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.

ബി​ജെ​പി ഭ​ര​ണ​ങ്ങാ​നം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സ​രീ​ഷ്‌​കു​മാ​ർ, ജി​ല്ലാ​ക​മ്മി​റ്റി​അം​ഗം ര​ഘു​നാ​ഥ് പ​ന​മ​റ്റം, ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ മാ​ത്യു, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദീ​പു ഉ​രു​ളി​കു​ന്നം, സോ​മ​ൻ മു​ക​ളേ​ൽ, കെ.​ടി. സു​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.