പി​എം​ജി​എ​സ്‌​വൈ പദ്ധതി : റോ​ഡു​കളുടെ നി​ര്‍​മാണവും ന​വീ​ക​രണവും- വിവരങ്ങൾ നൽകണം
Tuesday, November 5, 2024 7:12 AM IST
കോ​​ട്ട​​യം: കേ​​ന്ദ്രാ​​വി​​ഷ്‌​​കൃ​​ത പ​​ദ്ധ​​തി​​യാ​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ഗ്രാ​​മീ​​ണ സ​​ഡ​​ക് യോ​​ജ​​ന (പി​​എം​​ജി​​എ​​സ്‌​​വൈ) പ​​ദ്ധ​​തി പ്ര​​കാ​​രം പു​​തു​​താ​​യി ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നും ന​​വീ​​ക​​രി​​ക്കു​​ന്ന​​തി​​നും 15നു ​​മു​​മ്പാ​​യി റോ​​ഡു​​ക​​ളു​​ടെ പേ​​രു​​ക​​ളും വി​​വ​​ര​​ങ്ങ​​ളും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍ നി​​ര്‍​ദേ​ശി​​ക്ക​​ണ​​മെ​​ന്ന് കെ.​ ​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​റി​​യി​​ച്ചു.

റോ​​ഡു​​ക​​ള്‍ ഇ​​ല്ലാ​​ത്ത ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് പു​​തി​​യ റോ​​ഡു​​ക​​ള്‍ നി​​ര്‍​മി​​ക്കാ​​നും ടാ​​റിം​​ഗ് ന​​ട​​ത്തി ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​തി​​നു​​മാ​​ണ് മു​​ന്‍​ഗ​​ണ​​ന. റോ​​ഡു​​ക​​ളു​​ടെ കു​​റ​​ഞ്ഞ നീ​​ളം 500 മീ​​റ്റ​​റും വീ​​തി ആ​​റു മീ​​റ്റ​​റും ഉ​​ണ്ടാ​​ക​​ണം. സൗ​​ജ​​ന്യ​​മാ​​യി സ്ഥ​​ല​​ങ്ങ​​ള്‍ വി​​ട്ടു കൊ​​ടു​​ത്താ​​ല്‍ റോ​​ഡു​​ക​​ള്‍ ഇ​​ല്ലാ​​ത്ത ഏ​​തു ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും പ​​ദ്ധ​​തി പ്ര​​കാ​​രം പു​​തു​​താ​​യി റോ​​ഡു​​ക​​ള്‍ നി​​ര്‍​മി​​ക്കാം. റോ​​ഡു​​ക​​ള്‍ നി​​ര്‍​മി​​ക്കാ​​ന്‍ ഉ​​ദേ​ശി​​ക്കു​​ന്ന സ്ഥ​​ല​​ത്തി​ന്‍റെ ഉ​​ട​​മ​​ക​​ള്‍ സ്ഥ​​ലം ഫ്രീ ​​സ​​റ​​ണ്ട​​ര്‍ ചെ​​യ്യു​​ക​​യും, അ​​ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്ത് ജി​​ല്ലാ ത​​ല ഓ​​ഫീ​​സി​​ലേ​​ക്ക് കൈ​​മാ​​റു​​ക​​യും ചെ​​യ്യ​​ണം. മൊ​​ബൈ​​ല്‍ അ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ റോ​​ഡു​​ക​​ളു​​ടെ അ​​ലൈ​​ന്‍​മെ​​ന്‍റ് സ​​ര്‍​വേ ന​​ട​​ത്തും.

റോ​​ഡു​​ക​​ളു​​ടെ പേ​​ര്, റോ​​ഡു​​ക​​ള്‍ സ്ഥി​​തി ചെ​​യ്യു​​ന്ന വാ​​ര്‍​ഡ് ന​​മ്പ​​ര്‍, റോ​​ഡി​ന്‍റെ നീ​​ളം, വീ​​തി, വീ​​ടു​​ക​​ളു​​ടെ എ​​ണ്ണം, ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ പേ​​ര്, മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍, എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ വി​​വ​​ര​​ങ്ങ​​ള്‍ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി​​യു​​ടെ ഇ-​​മെ​​യി​​ലേ​​ക്ക് (mpoffice [email protected]) അ​​യ​​യ്ക്കു​​ക​​യോ കോ​​ട്ട​​യം ചാ​​ലു​​കു​​ന്നി​​ലു​​ള്ള എം​​പി ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​ക്കു​​ക​​യോ ചെ​​യ്യ​​ണം.

ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ള്‍ പി​​എം​​ജി​​എ​​സ്‌​​വൈ ജി​​ല്ലാ ഓ​​ഫീ​​സു​​ക​​ളി​​ലേ​​ക്ക് കൈ​​മാ​​റും. നി​​ര്‍ദി​​ഷ്ട റോ​​ഡു​​ക​​ളു​​ടെ അ​​ലൈ​​ന്‍​മെ​ന്‍റും മ​​റ്റ് വി​​വ​​ര​​ങ്ങ​​ളും കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ സാ​​റ്റ​​ലൈ​​റ്റ് സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് പ​​രി​​ശോ​​ധി​​ച്ച് പ്രോ​​ജ​​ക​​ട് ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് അ​​ന്തി​​മ അ​​നു​​മ​​തി ന​​ല്‍​കു​​മെ​​ന്നും​ ഇ​​നി​​യും വി​​വ​​ര​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ത്ത ഗ്രാ​​മ, ബ്ലോ​​ക്ക്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ഉ​​ട​​ന്‍ വി​​വ​​ര​​ങ്ങ​​ള്‍ സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്നും ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​പി അ​​റി​​യി​​ച്ചു.