റ​ബ​ര്‍ ടാ​പ്പിം​ഗ് നി​ല​ച്ചു; വി​ല 150ലേ​ക്ക് താ​ഴ്ത്താ​ന്‍ റ​ബ​ര്‍ ബോ​ര്‍​ഡ്
Tuesday, November 5, 2024 7:13 AM IST
കോ​​ട്ട​​യം: റ​​ബ​​ര്‍ വി​​ല വ​ൻ ന​​ഷ്ട​​ത്തി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി​​യ​​തോ​​ടെ ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​രി​​ല്‍ ഏ​​റെ​​പ്പേ​​രും ടാ​​പ്പിം​​ഗ് നി​​ർ​​ത്തു​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ തോ​​തി​​ല്‍ വി​​ല​​യി​​ടി​​വ് തു​​ട​​ര്‍​ന്നാ​​ല്‍ തു​​ലാ​​മ​​ഴ​​യ്ക്കു ശേ​​ഷം ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍ താ​​ത്​​പ​​ര്യ​​പ്പെ​​ട്ടെ​ന്നു വ​രി​ല്ല.

വ്യ​​വ​​സാ​​യി​​ക​​ളു​​ടെ താ​​ത്​​പ​​ര്യം സം​​ര​​ക്ഷി​​ക്കാ​​ന്‍ ഈ ​​മാ​​സം ഷീ​​റ്റ് വി​​ല 150 രൂ​​പ​​യി​​ലേ​​ക്ക് റ​​ബ​​ര്‍ ബോ​​ര്‍​ഡ് ഇ​​ടി​​ച്ചു താ​​ഴ്ത്തു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഉ​​ത്പാ​​ദ​​നം ഏ​​റ്റ​​വും ല​​ഭി​​ക്കു​​ന്ന ഡി​​സം​​ബ​​ര്‍, ജ​​നു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ 130 രൂ​​പ​​യി​​ലേ​​ക്ക് വി​​ല താ​​ഴ്ത്തി റ​​ബ​​ര്‍ കൃ​​ഷി കേ​​ര​​ള​​ത്തി​​ല്‍ വെ​​ട്ടി​​നി​​ര​​ത്താ​​നു​​ള്ള നീ​​ക്ക​​മാ​​ണ് അ​​ണി​​യ​​റ​​യി​​ലേ​​തെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ ആ​​ശ​​ങ്ക​​പ്പെ​​ടു​​ന്നു.

ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ടാ​​പ്പിം​​ഗ് കൂ​​ലി ന​​ല്‍​കാ​​നു​​ള്ള വ​​രു​​മാ​​നം റ​​ബ​​റി​​ല്‍​നി​​ന്ന് ല​​ഭി​​ക്കു​​ന്നി​​ല്ല. ഒ​​രു മാ​​സ​​മാ​​യി വ്യ​​വ​​സാ​​യി​​ക​​ള്‍ മാ​​ര്‍​ക്ക​​റ്റ് വി​​ട്ടു​​നി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ സ്റ്റോ​​ക്ക് വി​​റ്റ​​ഴി​​ക്കാ​​നാ​​വാ​​തെ വ്യാ​​പാ​​രി​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. 190 രൂ​​പ​​യ്ക്ക് ക​​ര്‍​ഷ​​ക​​രി​​ല്‍​നി​​ന്നു വാ​​ങ്ങി​​യ ച​​ര​​ക്ക് വി​​ല്‍​ക്കാ​​തെ ന​​ഷ്ടം നേ​​രി​​ടു​​ന്ന ഒ​​രു നി​​ര വ്യാ​​പാ​​രി​​ക​​ളു​​മു​​ണ്ട്. ദി​​വ​​സേ​​ന വി​​ല കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ പ്ര​​ഖ്യാ​​പി​​ത വി​​ല​യേ​​ക്കാ​​ള്‍ കി​​ലോ​​യ്ക്ക് ഏ​​ഴു രൂ​​പ താ​​ഴ്ത്തി​​യാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ ഷീ​​റ്റ് വാ​​ങ്ങു​​ന്ന​​ത്.

പ്ര​​ഖ്യാ​​പി​​ത വി​​ല​​യെ​​ക്കാ​​ള്‍ പ​​ത്തു രൂ​​പ താ​​ഴ്ത്തി വ്യാ​​പാ​​രി​​ക​​ളി​​ല്‍ നി​​ന്ന് ഷീ​​റ്റ് വാ​​ങ്ങാ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഏ​​താ​​നും ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍. ആ​​റ് മു​​ന്‍​നി​​ര ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ ച​​ര​​ക്കെ​​ടു​​ക്കാ​​താ​​യി​​ട്ട് ഒ​​രു മാ​​സം പി​​ന്നി​​ടു​​ന്നു. ഇ​​ക്കൊ​​ല്ലം ജൂ​​ണ്‍ പ​​ത്തി​​നാ​​ണ് റ​​ബ​​ര്‍ വി​​ല 200 ക​​ട​​ന്ന​​ത്.

ആ ​​മു​​ന്നേ​​റ്റം ഓ​​ഗ​​സ്റ്റ് ഒ​​ന്‍​പ​​തി​​ന് 247 രൂ​​പ​​യി​​ലെ​​ത്തി റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ചു. അ​​തേ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വ്യ​​വ​​സാ​​യി​​ക​​ള്‍ 255 രൂ​​പ​​യ്ക്ക് വ​​രെ ഷീ​​റ്റ് വാ​​ങ്ങാ​​നു​​ള്ള താ​​ത്​​പ​​ര്യ​​ത്തി​​ലാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ വി​​ല 180 രൂ​​പ​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി. അ​​താ​​യ​​ത് ഒ​​രു കി​​ലോ റ​​ബ​​റി​​ന് 80 രൂ​​പ​​യു​​ടെ വീ​​ഴ്ച. നി​​ല​​വി​​ല്‍ 170 രൂ​​പ​​യ്ക്കു​​പോ​​ലും ച​​ര​​ക്ക് വി​​റ്റു​​പോ​​കി​​ല്ലെ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ടാ​​പ്പിം​​ഗ് നി​​ർ​ത്താ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​രാ​​കു​​ന്ന​​ത്.

പു​​ക​​പ്പു​​ര ഉ​​ണ​​ക്കു​​കൂ​​ലി​​കൂ​​ടി ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ ഷീ​​റ്റി​​ല്‍​നി​​ന്ന് യാ​​തൊ​​രു നേ​​ട്ട​​വു​​മി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ലാ​​റ്റ​​ക്‌​​സ് വി​​ല്‍​ക്കാ​​ന്‍ ഏ​​റെ​​പ്പേ​​രും താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​ത്. ഒ​രു ​വി​​ഭാ​​ഗം ച​​ണ്ടി​​പ്പാ​​ല്‍ വി​​ല്‍​ക്കു​​ന്നു. റ​​ബ​​ര്‍ വി​​പ​​ണി​​യി​​ലെ ഉ​​ത്പാ​​ദ​​ന​​വും ഉ​​പ​​യോ​​ഗ​​വും ഇ​​റ​​ക്കു​​മ​​തി​​യും പോ​​ലു​​ള്ള ക​​ണ​​ക്കു​​ക​​ള്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ത്ത​​തി​​നാ​​ല്‍ വ​​രും മാ​​സ​​ങ്ങ​​ളി​​ലെ വി​​ല​​സാ​​ധ്യ​​ത​​യെ​​പ്പ​​റ്റി ക​​ര്‍​ഷ​​ക​​ര്‍​ക്ക് യാ​​തൊ​​രു ധാ​​ര​​ണ​​യു​​മി​​ല്ല. ജൂ​​ണ്‍ മു​​ത​​ല്‍ ഒ​​ക്‌​ടോ​​ബ​​ര്‍ വ​​രെ മൂ​​ന്നു ല​​ക്ഷം ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി​​യു​​ണ്ടെ​​ന്ന് റ​​ബ​​ര്‍ ബോ​​ര്‍​ഡ് മു​​ന്ന​​റി​​പ്പ് ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഇ​​ത്ര​​വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​കു​​മാ​​യി​​രു​​ന്നി​​ല്ല. ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ക്കാ​​ന്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ യാ​​തൊ​​രു താ​​ത്​​പ​​ര്യ​​വും കാ​​ണി​​ക്കു​​ന്നു​​മി​​ല്ല.

വ്യ​​വ​​സാ​​യി​​ക​​ളു​​ടെ കൊ​​ള്ള ത​​ട​​യു​​ന്നി​​ല്ല

കോ​​ട്ട​​യം: രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ല്‍ സ്വാ​​ഭാ​​വി​​ക റ​​ബ​റി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ 25 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​വു​​ക​​യും അ​​ന്ത​​ര്‍ദേ​​ശീ​​യ വി​​ല ആ​​ഭ്യ​​ന്ത​​ര വി​​ല​​യെ​​ക്കാ​​ള്‍ കൂ​​ടി​നി​​ന്നി​​ട്ടും കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു മി​​നി​​മം വി​​ല പോ​​ലും ല​​ഭി​​ക്കു​​ന്നി​​ല്ല. റ​​ബ​ര്‍ സം​​ഭ​​രി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​ല ഏ​​ജ​​ന്‍​സി​​ക​​ള്‍ ത​​യാ​​റാ​​വാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ് ക​​ര്‍​ഷ​​ക​​രെ വ​​ല​​യ്ക്കു​​ന്ന​​ത്. ട​​യ​​ര്‍ ക​​മ്പ​​നി​​ക​​ളു​​ടെ ചൂ​​ഷ​​ണം ത​​ട​​യു​​ന്ന​​തി​​ലും സ​​ര്‍​ക്കാ​​രി​​നു വ​​ലി​​യ വീ​​ഴ്ച​​യു​​ണ്ട്.

ട​​യ​​ര്‍ ഉ​​ത്പ​ന്ന​​ങ്ങ​​ളു​​ടെ സി​​യോ​​ന്‍ (സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ് ഇ​​ന്‍ പു​​ട്ട് ഔ​​ട്ട് പു​​ട്ട് നോം ​​സ് )റേ​​റ്റു​ക​​ള്‍ കാ​​ലോ​​ചി​​ത​​മ​​യി സ​​ര്‍​ക്കാ​​ര്‍ പു​​തു​​ക്കു​​ന്നി​​ല്ല. നൂ​​റു കി​​ലോ തൂ​​ക്ക​​മു​​ള്ള ഒ​​രു ട​​യ​​റി​​ല്‍ 44 കി​​ലോ സ്വാ​​ഭാ​​വി​​ക റ​​ബ​​ര്‍ ഉ​​ണ്ടെ​​ന്നാ​​ണ് 2010ല്‍ ​​ഇ​​റ​​ക്കി​​യ ക​​ണ​​ക്ക്.

ഈ ​​നി​​ര​​ക്കി​​ല്‍ ഇ​​പ്പോ​​ഴും തീ​​രു​​വ ഇ​​ല്ലാ​​തെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു വ​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​ന്ന് സാ​​ങ്കേ​​തി​​ക വി​​ദ്യ​യി​​ല്‍ മാ​​റ്റം വ​​ന്ന​​തോ​​ടെ 20 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് ട​​യ​​റി​​ല്‍ സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ ചേ​​രു​​വ. ഇ​​തി​​ലൂ​​ടെ കോ​​ടി​​ക​​ളു​​ടെ നി​​കു​​തി വെ​​ട്ടി​​പ്പും നി​​കു​​തി ഇ​​ല്ലാ​​തെ​​യു​​ള്ള ഇ​​റ​​ക്കു​​മ​​തി​​യും തു​​ട​​രു​​ക​​യാ​​ണ്. ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​യി​​ട്ടും ത​​ട്ടി​​പ്പ് ത​​ട​​യാ​​ന്‍ ഒ​​രു ശ്ര​​മ​​വും സ​​ര്‍​ക്കാ​​ര്‍ ‌ന​​ട​​ത്തു​​ന്നി​​ല്ല.
കോ​​മ്പൗ​​ണ്ട് റ​​ബ​​ര്‍ ആ​​സി​​യാ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ചു ശ​​ത​​മാ​​നം മു​​ത​​ല്‍ പ​​ത്ത് ശ​​ത​​മാ​​നം വ​​രെ തീ​​രു​​വ​​യി​​ല്‍ ഇ​​റ​​ക്കു​​മ​​തി ന​​ട​​ക്കു​​ന്നു.

ഇ​​ത് സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ നി​​ര​​ക്കാ​​യ 25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്താ​​ന്‍ ത​​യാ​​റാ​​യാ​​ല്‍ റ​​ബ​​ര്‍ വി​​ല​​യി​​ല്‍ മാ​​റ്റം വ​​രും. നി​​ല​​വി​​ല്‍ 60 ശ​​ത​​മാ​​നം വ​​രെ ഇ​​റ​​ക്കു​​മ​​തി കോ​​മ്പൗ​​ണ്ട് റ​​ബ​​റാ​​ണ്.