കൂ​ട്ടി​ക്ക​ല്‍ മാ​ലി​ന്യ​മു​ക്ത​ ടൗൺ
Tuesday, November 5, 2024 7:12 AM IST
കൂ​ട്ടി​ക്ക​ല്‍: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടി​ക്ക​ല്‍ ടൗ​ണി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.

കൂ​ട്ടി​ക്ക​ല്‍ ടൗ​ണി​നെ മാ​ലി​ന്യ മു​ക്ത ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ള്‍, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ച​ട​ങ്ങി​ല്‍ ടൗ​ണി​ല്‍ ചെ​ടി​ക​ള്‍ വ​ച്ചു​പ​രി​പാ​ലി​ക്കു​ന്ന സാ​ലി​ക്കു​ട്ടി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൂ​ട്ടി​ക്ക​ല്‍ ടൗ​ണി​ല്‍ ചേ​ര്‍​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.