ക​ന​ത്ത​ മ​ഴ​യ്‌​ക്കൊ​പ്പം ഏ​ഴു​തി​രി​വി​ളക്കി​ൽ വെ​ളി​ച്ച​വും; 48 പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യം തു​ട​രു​ന്നു
Tuesday, November 5, 2024 7:12 AM IST
കു​റ​വി​ല​ങ്ങാ​ട്: ഒ​രു കു​ടും​ബ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ൾ ന​ട​ത്തു​ന്ന അ​ണു​വി​ട​തെ​റ്റാ​ത്ത ആ​ചാ​ര​ത്തി​ന് 48 പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​മ​യും തെ​ളി​മ​യും. പു​ണ്യ​ശ്ലോ​ക​ൻ പ​ന​ങ്കു​ഴ​യ്ക്ക​ൽ വ​ല്യ​ച്ച​ന്‍റെ ശ്രാ​ദ്ധ​ത്തി​ന്‍റെ ത​ലേ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ​യാ​ണ് വ​ല്യ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ടി​വ​ര​വി​ലൂ​ടെ ച​രി​ത്രം തു​ട​രു​ന്ന​ത്. പ​തി​വി​ന് വി​പ​രീ​ത​മാ​യി പാ​ര​മ്പ​ര്യ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് പി​ൻ​ബ​ല​മേ​കി ഇ​ന്ന​ലെ സാ​യാ​ഹ്നം മു​ത​ൽ പ്ര​കൃ​തി​യും പെ​യ്തി​റ​ങ്ങി.

വ​ല്യ​ച്ച​ന്‍റെ മ​ര​ണ​ദി​ന​ത്തി​ലെ ക​ന​ത്ത​മ​ഴ​യു​ടെ ഓ​ർ​മ​ക​ളാ​ണ് ചരിത്രരേഖകൾ അനുസ്മ രിച്ച് പലരും ഓ​ർ​മി​ച്ചെ​ടു​ത്തത്.

കു​ട​മാ​ളൂ​ർ പ​ള്ളി​യി​ൽ വി​കാ​രി​യാ​യി​രി​ക്കെ അ​ന്ത​രി​ച്ച പ​ന​ങ്കു​ഴ​യ്ക്ക​ൽ വ​ല്യ​ച്ച​ന്‍റെ മൃ​ത​ദേ​ഹം കു​റ​വി​ല​ങ്ങാ​ട് എ​ത്തി​ക്കു​മ്പോ​ൾ കാ​റ്റും പേ​മാ​രി​യും ശ​ക്ത​മാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്രം. ശ​വ​മ​ഞ്ച​ത്തി​ന്‍റെ ത​ല​യ്ക്ക​ൽ ക​ത്തി​ച്ചു​വച്ച വി​ള​ക്കി​ന്‍റെ എ​ണ്ണ കു​റ​യു​ക​യോ കെ​ട്ടു​പോ​കു​ക​യോ ചെ​യ്തി​ല്ല. അ​ന്ന് എ​ത്തി​ച്ച അ​തേ വി​ള​ക്ക് ക​ബ​റി​ട​ത്തി​ന്‍റെ ശി​രോ​ഭാ​ഗ​ത്ത് പ്ര​തി​ഷ്ഠി​ച്ച് ശ്രാ​ദ്ധ​ത്തി​ന്‍റ് ത​ലേ​ദി​നം തി​രി​തെ​ളി​ക്കു​ന്ന പ​തി​വ് ഇ​പ്പോ​ഴും തു​ട​രു​ന്നു. ഇ​ത് 480 വ​ർ​ഷ​മാ​യി തു​ട​രു​ക​യാ​ണ്.

കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യെ അ​വ​ഗ​ണി​ച്ച് നൂ​റു​ക​ണ​ക്കാ​യ കു​ടു​ംബാം​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പ​ള്ളി​യി​ൽ എ​ത്തി​യ​ത്. വ​ല്യ​ച്ച​ൻ സ്മാ​ര​ക പാ​ർ​ക്കി​ൽ പ​തി​വു​പോ​ലെ ല​ദീ​ഞ്ഞും ന​ട​ന്നു.

ഇ​ന്ന് 481-ാം ശ്രാ​ദ്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10.30ന് ​ക​പ്പാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ മ​ണി​യ​ങ്ങാ​ട്ട്, റ​വ. ഡോ. ​ജേ​ക്ക​ബ് നാ​ലു​പ​റ​യി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 12ന് ​ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നേ​ർ​ച്ച​ശ്രാ​ദ്ധം ആ​ശീ​ർ​വ​ദി​ക്കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​യ​ൻ കൂ​ട്ടി​യാ​നി​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും.

ത​ലേ​ദി​ന​ത്തി​ൽ ജൂ​ബി​ലി സ്മാ​ര​ക​പാ​ർ​ക്കി​ൽ ന​ട​ന്ന തി​രു​ക്കർ​മ​ങ്ങ​ളി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ​യും ക​ബ​റി​ട​ത്തി​ങ്ക​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് വ​ട​യാ​റ്റു​കു​ഴി, ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ എ​ന്നി​വ​രും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.