പി. ​കൃ​ഷ്ണ​പി​ള്ള​യ്ക്ക് വൈ​ക്ക​ത്ത് സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന്
Tuesday, November 5, 2024 8:17 AM IST
വൈ​ക്കം:​ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​വ് സ​ഖാ​വ് പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജ​ന്മ​നാ​ടാ​യ വൈ​ക്ക​ത്ത് സ​ഖാ​വി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മ്മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം വൈ​ക്കം ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ളാ​യ ക​യ​ർ, മ​ത്സ്യ,ചെ​ത്ത്, ക​ക്ക വാ​ര​ൽ​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ നെ​ല്ല് കൃ​ത്യ​മാ​യി സം​ഭ​രി​ക്കു​ന്ന​തി​നും സം​ഭ​രി​ച്ച നെ​ല്ലി​ന് സ​മ​യ ബ​ന്ധി​ത​മാ​യി തു​ക ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം സി. ​ജെ.​ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ, പി.​കെ. ഹ​രി​കു​മാ​ർ, ലാ​ലി​ച്ച​ൻ ജോ​ർ​ജ്, കെ. ​അ​രു​ണ​ൻ, പി. ​ശ​ശി​ധ​ര​ൻ, കെ.​കെ. ഗ​ണേ​ശ​ൻ, എ​ൻ.​സു​രേ​ഷ്കു​മാ​ർ, ട്ര​ഷ​റ​ർ കെ. ​എ​സ്. ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി പി. ​ശ​ശി​ധ​ര​നെ​യും 19 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.