കൊ​ച്ചി​യി​ല്‍ കു​തി​ക്കാ​നൊ​രു​ങ്ങി കോ​ട്ട​യ​ത്തെ കൗ​മാ​രം
Tuesday, November 5, 2024 7:13 AM IST
കോ​​ട്ട​​യം: ന​​ഷ്ട​​പ്പെ​​ട്ട പ്ര​​താ​​പം വീ​​ണ്ടെ​​ടു​​ക്കാ​​നും പു​​തി​​യ ദൂ​​ര​​വും ഉ​​യ​​ര​​വും വേ​​ഗ​​വും തി​​രി​​കെ​​പി​​ടി​​ക്കാ​​നു​​ള്ള പോ​​രാ​​ട്ട​​വീ​​ര്യ​​വു​​മാ​​യി ജി​​ല്ല​​യി​​ലെ ചു​​ണ​​ക്കു​​ട്ടി​​ക​​ളാ​​യ കാ​​യി​​ക താ​​ര​​ങ്ങ​​ള്‍ നാ​​ളെ മു​​ത​​ല്‍ കൊ​​ച്ചി​​യി​​ലെ ട്രാ​​ക്കി​​ലി​​റ​​ങ്ങും.

വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു മു​​മ്പ് വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ലാ​ത​​ല​​ത്തി​​ല്‍ സം​​സ്ഥാ​​ന കാ​​യി​​ക​​മേ​​ള മ​​ത്സ​​രം ന​​ട​​ന്ന​​പ്പോ​​ള്‍ കെ.​​പി. തോ​​മ​​സ് മാ​​ഷി​​ന്‍റെ​​യും കോ​​രു​​ത്തോ​​ട് സി​​കെ​​എം​​എ​​ച്ച്എ​​സ്എ​​സി​​ന്‍റെ​​യും ക​​രു​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി 16 വ​​ര്‍​ഷ​​വും അ​​തി​​നു ശേ​​ഷം ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ മ​​ത്സ​​രം ന​​ട​​ന്ന​​പ്പോ​​ള്‍ നാ​​ലു വ​​ര്‍​ഷ​​വും കോ​​ട്ട​​യം ജി​​ല്ല ചാ​​മ്പ്യ​​ന്‍ പ​​ട്ടം നേ​​ടി​​യി​​രു​​ന്നു. ജി​​ല്ല​​യി​​ലെ കാ​​യി​​ക​​മേ​​ഖ​​ല​​യി​​ല്‍ നി​​ര​​വ​​ധി കു​​ട്ടി​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ച്ച കെ.​​പി. തോ​​മ​​സ് മാ​​ഷും കെ.​​വി. ദേ​​വ​​സ്യ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​യി​​കാ​​ധ്യാ​​പ​​ക​​രും കാ​​യി​​ക പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച​​തോ​​ടെ ചാ​​മ്പ്യ​​ന്‍​പ​​ട്ടം ജി​​ല്ല​​യ്ക്കു ന​​ഷ്‌​ട​​മാ​​യി തു​​ട​​ങ്ങി.​ എ​​റ​​ണാ​​കു​​ളം, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ കു​​തി​​പ്പി​​ല്‍ പി​​ന്നീ​​ട് ജി​​ല്ല​​യ​​ക്ക് ചാ​​മ്പ്യ​​ന്‍​പ​​ട്ടം കി​​ട്ടി​​യി​​ട്ടേ​​യി​​ല്ല.

മൂ​​ന്നു സ്വ​​ര്‍​ണ​​വും ഏ​​ഴു വെ​​ള്ളി​​യും അ​​ഞ്ചു വെ​​ങ്ക​​ല​​വു​​മാ​​യി 42 പോ​​യി​​ന്‍റു മാ​​ത്ര​​മാ​​ണ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കു​​ന്നം​​കു​​ള​​ത്തു ന​​ട​​ന്ന സം​​സ്ഥാ​​ന കാ​​യി​​ക​​മേ​​ള​​യി​​ല്‍ ജി​​ല്ല​​യ്ക്കു നേ​​ടാ​​നാ​​യ​​ത്.

ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​യി​​ല്‍ ബെ​​സ്റ്റ് സ്കൂ​​ളു​ക​ളാ​​യ പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​എ​​വി സ്‌​​കൂ​​ളി​​ന്‍റെ​​യും പാ​​ലാ സെ​​ന്‍റ് തോ​​മ​​സ്, സെ​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളു​​ക​​ളു​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​താ​​പം തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​യി കു​​ട്ടി​​ക​​ള്‍ കൊ​​ച്ചി​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ലാ കാ​​യി​​ക മേ​​ള​​യി​​ല്‍ പാ​​ലാ സ്‌​​കൂ​​ളു​​ക​​ളു​​ടെ ചി​​റ​​കി​​ലേ​​റി പാ​​ലാ ഉ​​പ​​ജി​​ല്ല​​യും പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി സ്‌​​കൂ​​ളു​​മാ​​ണ് ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

ഗെ​​യിം​​സി​​ലും അ​​ത്‌​​ല​​റ്റി​​ക്‌​​സി​​ലു​​മാ​​യി 1,380 കു​​ട്ടി​​ക​​ള്‍

ഇ​​ത്ത​​വ​​ണ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​നാ​​ണ് ജി​​ല്ലാ ടീം ​​ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ഗെ​​യിം​​സി​​നും അ​​ത്‌​​ല​​റ്റി​​ക്‌​​സി​​നു​​മാ​​യി 1,380 കു​​ട്ടി​​ക​​ളാ​​ണ് ജി​​ല്ല​​യി​​ല്‍നി​​ന്നു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഭി​​ന്ന​​ശേ​​ഷി കാ​​യി​​ക​​മേ​​ള​​യി​​ല്‍ 113 പേ​​രും പ​​ങ്കെ​​ടു​​ക്കു​​ന്നു. ഇ​​ട​​വേ​​ള​​ക​​ളി​​ല്ലാ​​ത്ത ക​​ഠി​​ന​​മാ​​യ പ​​രി​​ശീ​​ല​​ന​​മാ​​ണ് ഓ​​രോ കു​​ട്ടി​​യും ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

പാ​​ലാ ജം​​പ്സ് അ​​ക്ക​​ാ​​ദ​​മി​​യി​​ലെ കെ.​​പി. സ​​തീ​​ഷ്‌​​കു​​മാ​​റി​​ന്‍റെ ശി​​ക്ഷ​ണ​​ത്തി​​ലെ​​ത്തു​​ന്ന പോ​​ള്‍​വാ​​ള്‍​ട്ട് താ​​ര​​ങ്ങ​​ളാ​​ണ് പോ​​ള്‍​വാ​​ള്‍​ട്ട് മ​​ത്സ​​ര​​ത്തി​​ലെ ആ​​കാ​​ശ​​പ്പൊ​​ക്ക​​ക്കാ​​ര്‍. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് സ്‌​​കൂ​​ളി​​ലെ മി​​ല​​ന്‍ സാ​​ബു ഇ​​ത്ത​​വ​​ണ ജൂ​​ണി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ സ്വ​​ര്‍​ണ​​ത്തി​​ല്‍ കു​​റ​​ഞ്ഞൊ​​ന്നും പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. സം​​സ്ഥാ​ന റി​​ക്കാ​​ര്‍​ഡാ​​യ 4.06 എ​​ന്ന​​ത് പാ​​ലാ​​യി​​ല്‍ ന​​ട​​ന്ന ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​യി​​ല്‍ 4.10 ചാ​​ടി മി​​ല​​ന്‍ ബ്രേ​​ക്ക് ചെ​​യ്തി​​രു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​ക​​ള​​ടെ 1500, 3000 മീ​​റ്റ​​റി​​ലും ക്രോ​​സ് ക​​ണ്‍​ട്രി​​യി​​ലും പാ​​ലാ സെ​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ ആ​​ന്‍ മ​​രി​​യ ജോ​​ണ്‍, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400, 800 മീ​​റ്റ​​റി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സി​​ലെ മു​​ഹ​​മ്മ​​ദ് സ്വാ​​ലി​​ക്, ഹ​​ര്‍​ഡി​​ല്‍​സി​​ല്‍ സാ​​ബി​​ന്‍ ജോ​​ര്‍​ജ്, ജോ​​യ​​ല്‍ പോ​​ള്‍, 3,000 മീ​​റ്റ​​റി​​ല്‍ ഷാ​​രോ​​ണ്‍ രാ​​ജു എ​​ന്നി​​വ​​ര്‍ തി​​ക​​ഞ്ഞ മെ​​ഡ​​ല്‍ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്.

ഏ​​ന്ത​​യാ​​ര്‍ ജെ​​ജെ മ​​ര്‍​ഫി, ഇ​​ഞ്ചി​​യാ​​നി ഹോ​​ളി​​ഫാ​​മി​​ലി സ്‌​​കൂ​​ള്‍, കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്, മു​​രി​​ക്കും​​വ​​യ​​ല്‍ വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള വി​​ദ്യ​​ര്‍​ഥി​​ക​​ളും സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച് ജി​​എ​​ച്ച്എ​​സ് സ്പോ​​ര്‍​സ് ഹോ​​സ്റ്റ​​ലി​​ലെ കു​​ട്ടി​​ക​​ളും ക​​ഠി​​ന പ​​രി​​ശീ​​ല​​ന​​ത്തി​​ലും മെ​​ഡ​​ല്‍ പ്ര​​തീ​​ക്ഷ​​യി​​ലു​​മാ​​ണ്. ഇ​​ന്ന​​ലെ​​യും പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ റി​​ലേ ടീം ​​സ്വ​​ര്‍​ണ മെ​​ഡ​​ലി​​ല്‍ കു​​റ​​ഞ്ഞൊ​​ന്നും പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. ഗെ​​യിം​​സി​​നു​​ള്ള ജി​​ല്ലാ ടീം ​​കൊ​​ച്ചി​​യി​​ലെ​​ത്തി.

ക​​ബ​​ഡി, ബാ​​സ്‌​​ക​​റ്റ് ബോ​​ള്‍, സോ​​ഫ്റ്റ്‌​​ബോ​​ള്‍, ബേ​​യ്‌​​സ് ബോ​​ള്‍ എ​​ന്നി​​വ​​യി​​ല്‍ മെ​​ഡ​​ല്‍ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ജി​​ല്ലാ ടീം. ​​അ​​ത്‌​​ല​​റ്റി​​ക് ടീം ​​ഇ​​ന്നു വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളാ​​യി കൊ​​ച്ചി​​യി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ക്കും. കു​​ട്ടി​​ക​​ള്‍​ക്കൊ​​പ്പം ജി​​ല്ല​​യി​​ല്‍നി​​ന്നു​​ള്ള മു​​ഴു​​വ​​ന്‍ കാ​​യി​​കാ​​ധ്യാ​​പ​​ക​​രും ഒ​ഫീഷ​ല്‍​സാ​​യും കാ​​യി​​ക​​മേ​​ള​​യ്ക്ക് എ​​ത്തി​​യി​​ട്ടു​​ണ്ട്. പാ​​ലാ സെ​ന്‍റ് തോ​​മ​​സ് സ്‌​​കൂ​​ളി​​ലെ മു​​ന്‍ കാ​​യി​​കാ​​ധ്യാ​​പ​​ക​​നും പാ​​ലാ സ്വ​​ദേ​​ശി​​യു​​മാ​​യ കെ.​​സി. സ​​ണ്ണി​​യാ​​ണ് മു​​ഖ്യ സ്റ്റാ​​ര്‍​ട്ട​​ര്‍.