ക്രൈ​സ്ത​വ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് ച​തു​ര്‍​വി​ധ മാ​ന​ങ്ങ​ള്‍
Tuesday, November 5, 2024 7:12 AM IST
രാ​മ​പു​രം: രാ​മ​പു​ര​ത്തു 17നു ​ന​ട​ക്കു​ന്ന ക്രൈ​സ്ത​വ മ​ഹാ​സ​മ്മേ​ളന​ത്തി​ന് സാ​മു​ദാ​യി​ക, സ​ഭാ​ത്മ​ക, ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മാ​ന​ങ്ങ​ളു​ണ്ടെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വ്യ​ക്ത​മാ​ക്കി.

മാ​ര്‍​ത്തോ​മ്മാ​ ന​സ്രാ​ണി സ​മു​ദാ​യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം, ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും മേ​ഖ​ല​ക​ളി​ല്‍ പാ​ലാ രൂ​പ​ത​യി​ലെ സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ ചെ​യ്ത സം​ഭാ​വ​ന​ക​ള്‍, സ​ഭ​യെ വ​ള​ര്‍​ത്തി​യ ആ​ത്മീ​യ നേ​താ​ക്ക​ന്മാ​രു​ടെ പാ​ര​മ്പ​ര്യാ​ധി​ഷ്ഠി​ത ജീ​വി​തം, സീ​റോ മ​ല​ബാ​ര്‍ സ​ഭ ആ​ഗോ​ള​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന നേ​ഷ​ന്‍ ബി​ല്‍​ഡിം​ഗ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ പ​ഠ​ന വി​ഷ​യ​ങ്ങ​ളാ​ക​ണ​മെ​ന്നു ബി​ഷ​പ് മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​ദേ​ശി​ച്ചു. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഡി​സി​എം​എ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.