ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ല​ത്തി​ല്‍ ക​യ​റണോ;‍ ഗോ​വ​ണി​യു​മാ​യി വന്നോളൂ...
Tuesday, November 5, 2024 7:12 AM IST
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യെ​യും മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ല​ത്തി​ൽ ഗോ​വ​ണി​ വ​ച്ചു ക​യ​റേ​ണ്ട അ​വ​സ്ഥ.

അ​പ്രോ​ച്ച് റോ​ഡു നി​ര്‍​മി​ക്കാ​ന്‍ വൈ​കു​ന്ന​തു​മൂ​ല​മാ​ണ് പാ​ല​ത്തി​ൽ​കൂ​ടി​യു​ള്ള യാ​ത്ര സു​ഗ​മ​മാ​കാ​ത്ത​ത്. കോ​ടി​ക​ള്‍ മു​ട​ക്കി നി​ർ​മി​ച്ച പാ​ല​ത്തി​ലേ​ക്കു 14 വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഗോ​വ​ണി വ​ച്ചു ക​യ​റേ​ണ്ട അ​വ​സ്ഥ വ​ന്ന​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത​പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. അ​പ്രോ​ച്ച് റോ​ഡ് ഇ​ല്ലാ​ത്ത​തു മൂ​ലം മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കു ടൗ​ണി​ലേ​യ്ക്കു പോ​കു​ന്ന​തി​നു അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​രം കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടി വ​രി​ക​യാ​ണ്.

നാ​ട്ടു​കാ​രു​ടെ ധ​ർ​ണ

ടൗ​ണി​ല്‍​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള ക​ള​രി​യാ​മ്മാ​ക്ക​ല്‍ ക​ട​വി​ല്‍ നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച പാ​ല​ത്തി​ലേ​ക്കു നാ​ളി​തു​വ​രെ​യാ​യി​ട്ടും റോ​ഡ് നി​ര്‍​മി​ക്കാ​ത്ത അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ല്‍ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. സി​വി​ല്‍ സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്ത് ത​രം​ഗി​ണി സാം​സ്‌​കാ​രി​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ര്‍​ണ ന​ട​ത്തി. റോ​ഡ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു വ​രെ വി​വി​ധ ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍ തു​ട​രാ​ന്‍ പ്ര​തി​ഷേ​ധ യോ​ഗം തീ​രു​മാ​നി​ച്ചു. പൗ​രാ​വ​കാ​ശ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​രം​ഗി​ണി സാം​സ്‌​കാ​രി​ക സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വെ​ട്ടി​ക്ക​ല്‍, സ​ജീവ് നി​ര​പ്പേ​ല്‍, ലൈ​ല മാ​ക്കു​ന്നേ​ല്‍, സ​ണ്ണി വെ​ട്ടം, ജോ​യി മൂ​ക്ക​ന്‍​തോ​ട്ടം, ജോ​ജി ത​റ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍

ന​ഗ​ര​ഗ​താ​ഗ​ത വി​ക​സ​നം മു​ന്നി​ല്‍ ക​ണ്ടു നി​ര്‍​മി​ച്ച ക​ള​രി​യാം​മാ​ക്ക​ല്‍ പാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കാ​യു​ള്ള ര​ണ്ടാം ഘ​ട്ട റിം​ഗ് റോ​ഡി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​വാ​ന്‍ ന​ഗ​ര​സ​ഭ സ​ത്വ​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി​വ​രു​ന്ന​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്ത​ന്‍ പ​റ​ഞ്ഞു. വ​ര്‍​ധി​ച്ചു വ​രു​ന്ന വാ​ഹ​ന പെ​രു​പ്പ​ത്തെ നേ​രി​ടാ​ന്‍ ര​ണ്ടാം​ഘ​ട്ട റിം​ഗ് റോ​ഡ് എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​പ്പ​മു​ണ്ടെ​ന്ന് എ​ല്‍​ഡി​എ​ഫ്

മ​ന്ദീ​ഭ​വി​ച്ച റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ന്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി എ​ല്‍​ഡി​എ​ഫ് പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു.

മീ​ന​ച്ചി​ല്‍ റി​വ​ര്‍​വാ​ലി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് നി​ര്‍​മി​ച്ച ചെ​ക്ക്ഡാം സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ ഭാ​വി​ഗ​താ​ഗ​ത വി​ക​സ​നം മു​ന്‍​കൂ​ട്ടി ക​ണ്ടു മീ​ന​ച്ചി​ലാ​റി​നു കു​റു​കെ ഒ​രു പാ​ലം കൂ​ടി വി​ഭാ​വ​നം ചെ​യ്ത് നി​ര്‍​മി​ച്ച​ത്. പ​തി​റ്റാ​ണ്ടാ​യി ചെ​ക്ക്ഡാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മീ​ന​ച്ചി​ല്‍, ഭ​ര​ണ​ങ്ങാ​നം, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി​യാ​യ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ള്‍ വേ​ന​ലി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി വ​രു​ന്നു​ണ്ട്.

പാ​ലാ റിം​ഗ് റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​ റോ​ഡു ക​ള​രി​യാം​മാ​ക്ക​ല്‍ പാ​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത്. ക​ള​രി​യാം​മാ​ക്ക​ല്‍ പാ​ലം ഭാ​ഗ​ത്തെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള ഭ​ര​ണാ​നു​മ​തി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്നേ ല​ഭ്യ​മാ​ക്കി​യി​ട്ടു​മു​ണ്ട്.

പൊ​ന്‍​കു​ന്നം റോ​ഡി​ലെ പ​ന്ത്ര​ണ്ടാം മൈ​ല്‍ ഭാ​ഗ​ത്തു നി​ന്നു​ള്ള റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ഡി​പി​ആ​റി​നു​ള്ള ന​ട​പ​ടി​ക​ളും ന​ട​ന്നു വ​രു​ന്ന​താ​യി ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ വ്യ​ക്ത​മാ​ക്കി.​ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി പാ​ല​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ് ചി​ല​ര്‍. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള നി​ര​വ​ധി​യാ​യ ഘ​ട്ട​ങ്ങ​ള്‍ ഇ​നി ആ​ദ്യം മു​ത​ല്‍ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ​യും ഭൂ​ഉ​ട​മ​ക​ളു​ടെയും വി​വ​ര​ശേ​ഖ​ര​ണം സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് കേ​ര​ളാ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി

സ​മീ​പ പാ​ത​യി​ല്ലാ​തെ ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ലം പ​ണി​ത​വ​ര്‍ ജ​ന​ങ്ങ​ളെ ക​ബളി​പ്പി​ക്ക​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് കേ​ര​ളാ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി. പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​രു​മ്പോ​ള്‍ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​തെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി എം​എ​ല്‍​എ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്ക് തു​ര​ങ്കം വ​യ്ക്കു​ന്ന​വ​രെ ജ​നം വീ​ണ്ടും പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം പ്ര​സ്താ​വി​ച്ചു. വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​പ​രി​പാ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ മു​ള​കു​ന്നം അ​റി​യി​ച്ചു.