വി​​ജ​​യ​​ദ​​ശ​​മി നാ​​യ​​ര്‍ മ​​ഹാ​​സ​​മ്മേ​​ള​​നം: മേ​​ഖ​​ലാ​​ സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍ നാ​​ളെ തു​​ട​​ങ്ങും
Saturday, September 21, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്ക് 111-ാമ​​ത് വി​​ജ​​യ​​ദ​​ശ​​മി നാ​​യ​​ര്‍ മ​​ഹാ​​സ​​മ്മേ​​ള​​നം ഒ​​ക്‌​​ടോ​​ബ​​ര്‍ 13ന് ​​പെ​​രു​​ന്ന എ​​ന്‍എ​​സ്എ​​സ് ഹി​​ന്ദു കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കും. എ​​ന്‍എ​​സ്എ​​സ് ജ​​ന​​റ​​ല്‍സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍നാ​​യ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി താ​​ലൂ​​ക്കി​​ലെ ക​​ങ്ങ​​ഴ, ക​​റു​​ക​​ച്ചാ​​ല്‍, പു​​തു​​പ്പ​​ള്ളി, കു​​റി​​ച്ചി, മാ​​ട​​പ്പ​​ള്ളി മേ​​ഖ​​ല​​ക​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന മേ​​ഖ​​ലാ​​പ്ര​​വ​​ര്‍ത്ത​​ക സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍ക്ക് ക​​ങ്ങ​​ഴ മേ​​ഖ​​ല​​യി​​ല്‍ പ​​ത്ത​​നാ​​ട് ദേ​​വീ​​ക്ഷേ​​ത്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ നാ​​ളെ തു​​ട​​ക്കം​​കു​​റി​​ക്കും.

എ​​ന്‍എ​​സ്എ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് കൗ​​ണ്‍സി​​ല്‍ മെം​​ബ​​റും താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ണി​​യ​​ന്‍ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് എ​​സ്. സു​​രേ​​ഷ്‌​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. യൂ​​ണി​​യ​​ന്‍ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് എം. ​​ശ്രീ​​കു​​മാ​​ര്‍, സെ​​ക്ര​​ട്ട​​റി കെ.​​എ​​ന്‍. സു​​രേ​​ഷ്‌​​കു​​മാ​​ര്‍, ക​​മ്മ​​റ്റി​​യം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.