ഭ​ക്ത​സാ​ന്ദ്ര​മാ​യി കു​മാ​ര​ന​ല്ലൂ​ര്‍ ഉ​ത്രട്ടാ​തി ഊ​രു​ചു​റ്റു ജ​ലോ​ത്സ​വം
Friday, September 20, 2024 7:05 AM IST
കോ​ട്ട​യം: ഭ​ക്ത​സാ​ന്ദ്ര​മാ​യി കു​മാ​ര​ന​ല്ലൂ​ര്‍ ഉ​ത്രട്ടാ​തി ഊ​രു​ചു​റ്റു ജ​ലോ​ത്സ​വം. ഒ​രു​നൂ​റ്റാ​ണ്ടി​ന്‍റെ ഐ​തി​ഹ്യ​പെ​രു​മ പേ​റു​ന്ന നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യ ഊ​രു​ചു​റ്റു ജ​ലോ​ത്സ​വ​ത്തി​നു ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​ണ് തു​ട​ക്ക​മാ​യ​ത്. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഭ​ഗ​വ​തി​യു​ടെ സിം​ഹ​വാ​ഹ​നം കു​മാ​ര​ന​ല്ലൂ​ര്‍ ആ​റാ​ട്ടു​ക​ട​വാ​യ പു​ത്ത​ന്‍ക​ട​വി​ലെ​ത്തി.

തു​ട​ര്‍ന്നു സിം​ഹ​വാ​ഹ​ന​വു​മാ​യി യാ​ത്ര തി​രി​ച്ച പ​ള്ളി​യോ​ടം മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​ക​ളി​ലൂ​ടെ മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍ സ​മ​ര്‍പ്പി​ച്ച പ​റ​വ​ഴി​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച് നീ​ലി​മം​ഗ​ലം, ച​വി​ട്ടു​വ​രി, സൂ​ര്യ​കാ​ല​ടി​മ​ന, വ​ട്ട​മൂ​ട്, നാ​ഗ​മ്പ​ടം, ചു​ങ്കം, ഗേ​വി​ന്ദ​പു​രം, തി​രു​വാ​റ്റ, ക​ല്ലു​മ​ട, കു​ട​മാ​ളൂ​ര്‍ വ​ഴി 30 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട് വൈ​കു​ന്നേ​രം ആ​റി​ന് ആ​റാ​ട്ടു​ക​ട​വി​ല്‍ തി​രി​ച്ചെ​ത്തി. ക​ര​വ​ഞ്ചി​യോ​ടെ സിം​ഹ​വാ​ഹ​നം തി​രി​കെ സ​മ​ര്‍പ്പി​ച്ച​തോ​ടെ ജ​ലോ​ത്സ​വം സ​മാ​പി​ച്ചു.

കു​മാ​ര​ന​ല്ലൂ​ര്‍, കു​മാ​ര​ന​ല്ലൂ​ര്‍ ന​ടു​ഭാ​ഗം, കി​ഴ​ക്കു​ഭാ​ഗം, ന​ട്ടാ​ശേ​രി കി​ഴ​ക്കു ഭാ​ഗം, ഗാ​ന്ധി​ന​ഗ​ര്‍ എ​ന്‍എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ത്രട്ടാ​തി നാ​ളി​ല്‍ കു​മാ​ര​ന​ല്ലൂ​ര്‍ ഭ​ഗ​വ​തി പ​ള്ളി​യോ​ട​ത്തി​ല്‍ ദേ​വ​ഴി​ക​ളി​ലെ ഭ​ക്തി​രെ അ​നു​ഗ്ര​ഹി​ക്കു​ന്ന​തി​നാ​യി ഊ​രു​ചു​റ്റു​ന്നു എ​ന്ന​താ​ണ് ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഐ​തി​ഹ്യം.

ജ​ലോ​ത്സ​വ​ത്തി​നു അ​ക​മ്പ​ടി​യേ​കാ​ന്‍ ഇ​ക്കു​റി 20 പേ​ര്‍ക്ക് ഒ​ന്നി​ച്ചു തു​ഴ​യാ​വു​ന്ന കു​മാ​ര​ന​ല്ലൂ​ര്‍ ഫൈ​ബ​ര്‍ ചു​ര​ള​ന്‍ വ​ള്ള​വും ക​ര​യോ​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി അ​ക​മ്പ​ടി വ​ള്ള​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഭ​ഗ​വ​തി​യു​ടെ സിം​ഹ​വാ​ഹ​നം വ​ഹി​ച്ച​ത് ക​രു​വാ​റ്റ ശ്രീ​വി​നാ​യ​ക ബോ​ട്ട് ക്ല​ബി​ന്‍റെ ശ്രീ​വി​നാ​യ​ക​ന്‍ ചു​ണ്ട​നാ​യി​രു​ന്നു.