വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ​യും ക​ട​യു​ട​മ​യു​ടെ​യും ന​ല്ല​ മ​ന​സ്: ജാ​ൻ​സി​ക്ക് മാ​ല തി​രി​കെ കി​ട്ടി
Saturday, September 21, 2024 7:02 AM IST
കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ​യും ക​ട​യു​ട​മ​യു​ടെ​യും ന​ല്ല മ​ന​സി​ല്‍ ജാ​ന്‍സി​ക്ക് ന​ഷ്ട​പ്പെ​ട്ട മാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്നും തി​രി​കെ ല​ഭി​ച്ചു. ക​ടു​വാ​ക്കു​ളം തി​രു​ഹൃ​ദ​യ ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യും ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് സ്വ​ദേ​ശി​നി​യു​മാ​യ ജാ​ന്‍സി ഷാ​ജ​ന്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കോ​ള​ജി​ലെ ജോ​ലി ക​ഴി​ഞ്ഞ് ച​ങ്ങ​നാ​ശേ​രി​ക്കു​ള്ള ബ​സി​ൽ ക​യ​റു​ന്ന​തി​നാ​യി ചൂ​ള ഭാ​ഗ​ത്തു​നി​ന്നും ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലേ​ക്കു പോ​ക​വേ ഒ​രു പ​വ​ന്‍ മാ​ല ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മാ​ല ന​ഷ്‌​ട​പ്പെ​ട്ട വി​വ​രം ജാ​ന്‍സി അ​റി​യു​ന്ന​ത്.

കെ​എ​സ്ആ​ര്‍ടി​സി ബ​സി​ല്‍ വ​ച്ചാ​ണ് മാ​ല ന​ഷ്‌​ട​പ്പെ​ട്ട​തെ​ന്ന സം​ശ​യ​ത്തി​ല്‍ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ ഡി​പ്പോ​ക​ളി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​നി​ടെ ജാ​ന്‍സി​ക്കു പി​ന്നാ​ലെ അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രി​ക്കു വ​ഴി​യി​ല്‍ കി​ട​ന്നു മാ​ല ല​ഭി​ച്ചു.

ഇ​വ​ർ മാ​ല ഉ​ട​ന്‍ത​ന്നെ ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലു​ള്ള ഇ​ല​ക്‌​ട്രി​ക് ക​ട​യു​ട​മ ഷി​ജു​വി​നെ ഏ​ല്‍പ്പി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ വി​വ​രം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഷി​ജു മാ​ല കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​നെ ഏ​ല്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജി​ലെ​ത്തി​യ ജാ​ന്‍സി ന​ഷ്‌​ട​പ്പെ​ട്ട മാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞ് ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി മാ​ല കൈ​പ്പ​റ്റു​ക​യും ചെ​യ്തു.

മാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍പ്പി​ച്ച ഷി​ജു​വി​നെ ജാ​ന്‍സി നേ​രി​ട്ടെ​ത്തി ന​ന്ദി​യ​റി​യി​ച്ചു.