അ​ക്ഷ​ര​വെ​ളി​ച്ച​ത്തി​ന്‍റെ ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍... ബി​കെ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി നി​റ​വി​ല്‍
Saturday, September 21, 2024 7:02 AM IST
കോ​ട്ട​യം: അ​ക്ഷ​ര വെ​ളി​ച്ച​ത്തി​ന്‍റെ ആ​റു​പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട് അ​മ​ല​ഗി​രി ബി​കെ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി നി​റ​വി​ല്‍.

ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ​മെ​ത്രാ​നും ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ ദ​ര്‍ശ​ന​ത്തി​ന്‍റെ​യും സാ​ക്ഷാ​ത്കാ​ര​മാ​ണ് അ​മ​ല​ഗി​രി ബി​കെ കോ​ള​ജ്. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍സി​ലെ സ​ന്യാ​സി​നി​ക​ള്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1965ലാ​ണ് കോ​ള​ജ് തു​ട​ങ്ങു​ന്ന​ത്.

ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ടു​മ്പോ​ള്‍ ബി​കെ കോ​ള​ജ് കേ​ര​ള​ത്തി​ലെ മി​ക​ച്ച വ​നി​താ ക​ലാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. ഒ​മ്പ​ത് ഡി​ഗ്രി കോ​ഴ്‌​സു​ക​ളും ഏ​ഴു പി​ജി കോ​ഴ്‌​സു​ക​ളും ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​വും കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക മി​ക​വി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ക​രി​യ​ര്‍ ഓ​റി​യ​ന്‍റ​ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍, ക​രി​യ​ര്‍ ആ​ന്‍ഡ് പ്ലേ​സ്‌​മെ​ന്‍റ് സെ​ല്‍, നാ​ലു​വ​ര്‍ഷ ഓ​ണേ​ഴ്‌​സ് ബി​രു​ദ​ത്തോ​ടൊ​പ്പം പാ​ര്‍ടൈം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍, എ​ന്‍പി​ടി​ഇ​എ​ല്‍ കോ​ഴ്‌​സു​ക​ള്‍ പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​ല​യം ഉ​റ​പ്പു​വ​രു​ത്തു​ന്നു.

പ്ര​ഗ​ല്ഭ​രാ​യ അ​ധ്യാ​പ​ക​ര്‍, പ്ര​ശാ​ന്ത​വും വി​ദ്യാ​ര്‍ഥി സൗ​ഹൃ​ദ​പ​ര​വു​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം, ആ​ധു​നി​ക​രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന സാ​ങ്കേ​തി​ക മി​ക​വാ​ര്‍ന്ന ക്ലാ​സ്‌​റൂ​മു​ക​ള്‍, സ​മാ​ധാ​ന പൂ​ര്‍ണ​വും ശാ​ന്ത​വു​മാ​യ ക​ലാ​ല​യാ​ന്ത​രീ​ക്ഷം എ​ന്നി​വ അ​ല​ഗി​രി ബി​കെ കോ​ള​ജി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. നി​ര​വ​ധി യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കു​ക​ള്‍, പാ​ഠ്യ-​പാ​ഠ്യേ​ത​ര രം​ഗ​ത്തെ അ​പൂ​ര്‍വ​നേ​ട്ട​ങ്ങ​ള്‍. നാ​ക് എ​പ്ല​സ് ഗ്രേ​ഡ്, എ​ന്‍ഐ​ആ​ര്‍എ​ഫ് റാ​ങ്കിം​ഗ് എ​ന്നി​വ കോ​ള​ജി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്നു.

ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്‍ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ 24ന് ​രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും. വ​ജ്ര​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കും.​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി നി​ര്‍വ​ഹി​ക്കും.

വ​ജ്ര​ജൂ​ബി​ലി വ​ര്‍ഷ​ത്തി​ലെ പ്ര​ത്യേ​ക ക​ര്‍മ​പ​ദ്ധ​തി​ക​ളു​ടെ റി​ലീ​സിം​ഗ് ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി നി​ര്‍വ​ഹി​ക്കും. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ.​ഡോ.​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മി​നി തോ​മ​സ്, ഡോ. ​മി​നി ആ​ലീ​സ്, ഡോ. ​രേ​ഖ മാ​ത്യൂ​സ്, ഡോ. ​സ്റ്റാ​ര്‍ലെ​റ്റ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

60-ാം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ന്‍റെ വ​ള​ര്‍ച്ച​യി​ല്‍ ഒ​പ്പം ന​ട​ന്ന 60 ഗു​രു​ഭൂ​ത​രെ​യും ആ​ദ​രി​ക്കും. അ​മ​ല​ഗി​രി​യി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ളാ​യി​രു​ന്ന 60 സ​ന്യ​സ്ത​സ​മ​ര്‍പ്പി​ത​രു​ടെ സാ​ന്നി​ധ്യം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ ഹൃ​ദ്യ​മാ​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി റോ​സ്, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മി​നി തോ​മ​സ്, ബ​ര്‍സാ​ര്‍ സി​സ്റ്റ​ര്‍ മോ​ന്‍സി​റ്റ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഡോ. ​സ്റ്റാ​ര്‍ലെ​റ്റ് മാ​ത്യു, ഷെ​റി​ന്‍ ജോ​ര്‍ജ്, സ്മൃ​തി മേ​രി മാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.