ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മം വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് റെ​ക്കാ​ർ​ഡ് ക​ള​ക്ഷ​ൻ
Saturday, September 21, 2024 7:14 AM IST
വൈ​ക്കം: അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്താ​ൽ ക​ള​ക്ഷ​നി​ൽ റെ​ക്കാ​ർ​ഡി​ട്ട് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ.

ക​ഴി​ഞ്ഞ ദി​വ​സം 8,30,684 രൂ​പ ക​ള​ക്ഷ​ൻ നേ​ടി​യാ​ണ് ഡി​പ്പോ റെ​ക്കാ​ർ​ഡ് ക​ള​ക്ഷ​ൻ നേ​ടി​യ​ത്.
കോ​വി​ഡി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഡി​പ്പോ മി​ക​ച്ച ക​ള​ക്ഷ​ൻ നേ​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ കാ​ല​ഡി​പ്പോ​ക​ളി​ൽ ഒ​ന്നാ​യ വൈ​ക്ക​ത്ത് ഇ​പ്പോ​ൾ 50 ബ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ല​തും കാ​ല​പ്പ​ഴ​ക്ക​മേ​റി​യ​വ​യും. ഇ​വി​ടെ നി​ന്ന് 46 സ​ർ​വി​സു​ക​ളാ​ണി​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

ആ​ല​പ്പു​ഴ, തൊ​ടു​പു​ഴ ചെ​യി​ൻ സ​ർ​വീ​സു​ക​ളും പു​തു​താ​യി ആ​രം​ഭി​ച്ച ഗു​രു​വാ​യൂ​ർ,കോ​ഴി​ക്കോ​ട് സ​ർ​വീ​സു​ക​ള​ട​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ എ​ടി​ഒ​യും ജീ​വ​ന​ക്കാ​രും ഏ​കോ​പ​ന​ത്തോ​ടെ യ​ത്നി​ച്ചാ​ണ് വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച​ത്.

കാ​ല​പ്പ​ഴ​ക്ക​മേ​റി​യ ബ​സു​ക​ൾ മാ​റ്റി​ക്കി​ട്ടി​യാ​ൽ ഡി​പ്പോ​യെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കാ​നാ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.