വ​ടം​വ​ലി മ​ത്സ​രം: ആ​ഹാ നീ​ലൂ​ർ ചാ​ന്പ്യ​ന്മാ​ർ
Saturday, September 21, 2024 12:10 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ചേ​ന​പ്പാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​സ്എം​വൈ​എം-​യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് ആ​ർ​പ്പോ 2K24 വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ആ​ഹാ നീ​ലൂ​ർ ചാ​ന്പ്യ​ന്മാ​രാ​യി. ചേ​ന​പ്പാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​രം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ന​പ്പാ​ടി എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ വ​ലി​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ‌ സി​സ്റ്റ​ർ സി​ൻ​സി മ​രി​യ, ബി ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ന്നാ റോ​സ് തോ​മ​സ് കൊ​ല്ലം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​എ​സ്ഐ ചേ​ന​പ്പാ​ടി ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ടീം ​അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും ആ​യി. കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത​ക​ളി​ലെ ഇ​ട​വ​കക​ളി​ൽ നി​ന്നാ​യി 25 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ട്ട​യം ജി​ല്ല വ​ടം​വ​ലി അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്.