സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ്
Friday, September 20, 2024 7:05 AM IST
കി​ളി​രൂ​ര്‍: സെ​ന്‍റ് ഫ്രാ​ന്‍സി​സ് ഡി ​സാ​ലെ​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ഗ​മ്പ​ടം എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ​യും തെ​ള്ള​കം ചൈ​ത​ന്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് 22നു ​രാ​വി​ലെ 8.30 മു​ത​ല്‍ ഒ​ന്നു വ​രെ കി​ളി​രൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍സി​സ് ഡി ​സാ​ലെ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. വി​കാ​രി ഫാ. ​തോ​മ​സ് ചേ​ക്കോ​ന്ത​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചേ​ര്‍പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി സീ​നി​യ​ര്‍ ക​ണ്‍സ​ൾ​ട്ട​ന്‍റ് ഡോ. ​രാ​ജു ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

ക്യാ​മ്പി​ല്‍ പ​നി, ചു​മ, ക​ഫ​ക്കെ​ട്ട്, ശ​രീ​ര വേ​ദ​ന, കൈ​കാ​ല്‍ വേ​ദ​ന, മു​ട്ടു​വേ​ദ​ന, ചൊ​റി​ച്ചി​ല്‍, വ​യ​റി​ള​ക്കം, ദ​ഹ​ന​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍, മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ള്‍, കു​ട്ടി​ക​ള്‍ക്കു​ള്ള അ​സു​ഖ​ങ്ങ​ള്‍, സ്ത്രീ​ക​ള്‍ക്കു​ണ്ടാ​കാ​കു​ന്ന രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍, നേ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ക്കും പ​രി​ശോ​ധ​ന, ഗൈ​ന​ക്ക് - ഓ​ങ്കോ​ള​ജി, പ്ര​മേ​ഹ, ര​ക്ത​സ​മ്മ​ര്‍ദ്ദ പ​രി​ശോ​ധ​ന​ക​ള്‍, കാ​ന്‍സ​ര്‍ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ് ,ബ്രെ​സ്റ്റ് കാ​ന്‍സ​ര്‍ ആ​ന്‍ഡ് സ​ര്‍വി​ക്ക​ല്‍ കാ​ന്‍സ​ര്‍ ടെ​സ്റ്റ് എ​ന്നി​വ​ക്കു വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ബു​ക്കിം​ഗി​ന് 9605594744.