വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Friday, September 20, 2024 7:05 AM IST
ഏ​റ്റു​മാ​നൂ​ർ: വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് പോ​ലീ​സ് അ​റ​സ്റ്റി​ൽ. പ​ട്ടി​ത്താ​ന​ത്തു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി അ​മ്പ​നാ​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് തെ​ക്കേ​വെ​ളി വീ​ട്ടി​ൽ അ​ജ്മ​ൽ (27)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 13ന് ​വെ​ളു​പ്പി​ന് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ര്‍ത്ത് അ​ക​ത്തു​ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യു​ടെ സ​ഹോ​ദ​ര​നെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ലി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.