പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ: വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണം
Friday, September 20, 2024 11:56 PM IST
മു​ണ്ട​ക്ക​യം: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ തീ​ക്കോ​യി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഈ ​മേ​ഖ​ല​ക​ളെ ഇ​എ​സ്എ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് മ​ല​യോ​ര ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്ന വി​ല്ലേ​ജു​ക​ളെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണെ​ന്ന് പ​റ​ഞ്ഞു ത​ടി​ത​പ്പാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കേ​ണ്ട 30ന​കം കൃ​ത്യ​മാ​യി ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം മ​റി​യാ​മ്മ ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ജു പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു പ്ലാ​ത്തോ​ട്ടം, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ, എ.​വി. വ​ർ​ക്കി, ജി​ജി നി​ക്കോ​ളാ​സ്, ഷാ​ജി അ​റ​ത്തി​ൽ, ജോ​സ​ഫ് വ​ട​ക്ക​ൻ, സി​ബി ന​മ്പൂ​ടാ​കം, റ​സീം മു​തു​കാ​ട്, ജോ​ണി ആ​ല​പ്പാ​ട്ട്, അ​ജീ​ഷ് വേ​ല​നി​ലം, ജോ​സി ചി​റ്റ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.