മാ​ന്‍വെ​ട്ടം ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ അ​രു​വി​ത്തു​റ ടീ​മി​ന് ഒ​ന്നാം​സ്ഥാ​നം
Friday, September 20, 2024 7:15 AM IST
ക​ടു​ത്തു​രു​ത്തി: മാ​ന്‍വെ​ട്ടം സെ​ന്‍റ് ജോ​ര്‍ജ് സ​ണ്‍ഡേ സ്‌​കൂ​ളും ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹ​ഗി​യോ​സ് - 24 പാ​ലാ രു​പ​താ​ത​ല ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ അ​രു​വി​ത്തു​റ സ​ണ്‍ഡേ സ്‌​കൂ​ളി​ലെ മ​രി​യ തോ​മ​സ് പൈ​ക്കാ​ട്, ലി​നി​യാ മ​രി​യ മ​ധു ആ​ഴാ​ത്ത് എ​ന്നി​വ​രു​ടെ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

മാ​ന്‍വെ​ട്ടം സെ​ന്‍റ് ജോ​ര്‍ജ് ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന മ​ത്സ​രം വി​കാ​രി റ​വ.​ഡ. സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​ര​ട​ങ്ങു​ന്ന 98 ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 10,001 രൂ​പ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റും പ്ര​ശം​സ​ഫ​ല​ക​വും ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്ക് ല​ഭി​ച്ചു. ഭ​ര​ണ​ങ്ങാ​ന​ത്ത് നി​ന്നു​ള്ള ബാ​ബു പോ​ള്‍ പെ​രി​യ​പ്പു​റം, അ​ല​ക്‌​സ് ജാ​ക്‌​സ​ണ്‍ ചു​വ​പ്പു​ങ്ക​ല്‍ ടീം ​ര​ണ്ടാം സ്ഥാ​ന​വും മാ​ന്നാ​റി​ല്‍ നി​ന്നു​ള്ള ബി​ജി ഡാ​ര്‍ലി ജോ​ണ്‍ പ​രി​യാ​രം​പ​ത്ത്, ലീ​ന ബേ​ബി പ​ട്ടാ​ശ്ശേ​രി ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കാ​ഞ്ഞി​ര​ത്താ​ന​ത്ത് നി​ന്നു​ള്ള സി​ബി ക്രി​സ്റ്റീ​രാ​ജ് പ​റ​മ്പി​ല്‍, ജെ​റോ​ണ്‍ ജേ​ക്ക​ബ് പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ര്‍ നാ​ലും പൂ​ഞ്ഞാ​റി​ല്‍ നി​ന്നു​ള്ള ഷൈ​ന്‍ നോ​ബി ക​രി​യാ​പു​ര​യി​ടം, സി​മി​ലി റെ​ജി വാ​ണി​യ​പു​ര​യി​ല്‍ അ​ഞ്ചും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സ​ഹ​വി​കാ​രി ഫാ.​ജോ​സ​ഫ് ചൂ​ര​ക്ക​ല്‍, സി​സ്റ്റ​ര്‍ മെ​റി​ന്‍ തു​ട​ങ്ങി​യി​വ​ര്‍ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.