കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി (ബിവിഎസ്) സുവർണ ജൂബിലി സമ്മേളനത്തിനു തുടക്കമായി. സുവർണ ജൂബിലി സ്മാരകമന്ദിരമായ വടവാതൂരിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, സി.എസ്. ശശീന്ദ്രൻ, എ.വി. മനോജ്, കെ.എസ്. ബിജുമോൻ, കെ.പി. ദിവാകരൻ, വിജയ് ബാലകൃഷ്ണൻ, ടി.എസ്. രവികുമാർ, സി.കെ. അജിത് കുമാർ, എം.ആർ. ശിവപ്രകാശ്, അനിത രാജു, പി.സുഭാഷ്, പി.വി. പ്രസന്നൻ, ടി.പി. ഗോവിന്ദൻ, പി.ആർ. ശിവരാജൻ, നിഷ സജികുമാർ, കെ.ജെ. ബിനു എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിനു മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന മഹിളാ സമ്മേളനം നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എംപി, കെ.വി. ബിന്ദു, റോസക്കുട്ടി ടീച്ചർ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സുവർണ ജൂബിലി സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ. കൃഷ്ണൻകുട്ടി സ്മരണിക പ്രകാശനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉന്നത മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.