ക​ര​വി​രു​ത് പ്ര​ക​ട​മാ​ക്കി പ്ര​വൃ​ത്തിപ​രി​ച​യ​മേ​ള
Wednesday, October 30, 2024 4:39 AM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ൾ പ്ര​വൃ​ത്തിപ​രി​ച​യ​മേ​ള​യി​ൽ കു​ട്ടി​ക​ളു​ടെ ക​ര​വി​രു​ത് ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​യി‌. ശാ​സ്ത്ര മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യമേ​ള കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ലാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്ന് എ​ത്തി​യ കു​ട്ടി​ക​ളു​ടേ​താ​യ സൃ​ഷ്ടി​ക​ൾ​ക്ക് സ്കൂ​ൾ അ​ങ്ക​ണം വേ​ദി​യാ​യ​പ്പോ​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് ഇത് കൗ​തു​ക​മാ​യി. ക​ളി​മ​ണ്ണി​ലും ത​ടി​യി​ലും അ​ലൂ​മി​നി​യത്ത​കി​ടു​ക​ളി​ലും ഇ​രു​മ്പു​ക​ളി​ലും എ​ല്ലാം ചേ​ർ​ത്തു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ളാ​യി.

ഉ​പേ​ഷി​ക്ക​പ്പെ​ട്ട കു​പ്പി​ക​ളി​ലെ ചി​ത്ര​പ്പ​ണി​ക​ളും വ​ർ​ണ​വി​സ്മ​യം തീ​ർ​ത്തു. ത​ച്ചു​ശാ​സ്ത്ര വി​ദ്യ​യി​ലെ കേ​മ​ൻ​മാ​രാ​യ ആ​ൺ​പ​ട മ​ൽ​സ​ര​വേ​ദി​യു​ടെ ഒ​രു ഭാ​ഗ​ത്ത് പ​ണി തീ​ർ​ത്ത ക​സേ​ര​ക​ളും ബെഞ്ചും ചാ​രു​ക​സേ​ര​ക​ളും പ​ല ത​ര​ത്തി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും​ഏ​റെ​ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു.

ക​വി​യൂ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ അ​ദ്വൈ​ത് തു​ണി​യി​ൽ തീ​ർ​ത്ത ക​സേ​ര​യും റാ​ന്നി എ​സ് സി​എ​ച്ച് എ​സി​ലെ വി​വേ​ക് പ​ണി​ത പ​ഴ​യ​കാ​ല ചാ​രു​ക​സേ​ര​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ത​ടി​യി​ൽ ഏ​റെ പൂ​ർ​ണ​ത ന​ൽ​കി​യു​ള്ള നി​ർ​മാ​ണ രീ​തി​ക​ളാ​ണ് പ​ല​രും കാ​ഴ്ച​വ​ച്ച​ത്.

ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് മ​ൽ​സ​രാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത് . ഇ​വി​ടെ സ്കൂ​ളിന്‍റെ ഒ​രു ഭാ​ഗ​ത്ത് മ​ൽ​സ​ര​ത്തി​ന് എ​ത്തി​യ പെ​ൺ​കു​ട്ടി​ക​ൾ വി​വി​ധ​ങ്ങ​ളാ​യ രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കി​യാ​ണ് മ​ൽ​സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ട​മാ​ക്കി​യ​ത്. നൂ​ലുകൊ​ണ്ട് നെ​യ്ത വ​ല​ക​ളും അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും വ​ള​രെ വേ​ഗ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.