ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കി​ടെ ഹോം ​ഗാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, October 31, 2024 4:49 AM IST
പ​ത്ത​നം​തി​ട്ട: ഗ​താ​ഗ​ത നി​യ​ന്ത്ര​ണ ഡ്യൂ​ട്ടി ചെ​യ്തു​വ​ന്ന ഹോം ​ഗാ​ര്‍​ഡി​നെ മ​ര്‍​ദ്ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ഴ വ​രു​വാ​തി​ല്‍ ജി​ന്റോ ജോ​ര്‍​ജാ​ണ (39) അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ലെ ഹോം ​ഗാ​ര്‍​ഡ് ഷി​ബു കു​ര്യ​ന് ചൊ​വ്വാ​ഴ്ച 3.15ന് ​കു​മ്പ​ഴ​യി​ലാ​ണ് ഇ​യാ​ളു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. കു​മ്പ​ഴ ട്രാ​ഫി​ക് പോ​യി​ന്‍റില്‍ സെ​ക്ക​ന്‍​ഡ് ടേ​ണ്‍ ഡ്യൂ​ട്ടി​ക്കി​ടെ​യാ​യി​രു​ന്നു മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ടു ഷി​ബു​വി​നു നേ​രേ കൈ​യേ​റ്റ​ത്തി​നു മു​തി​ര്‍​ന്ന​ത്. ഒ​ഴി​ഞ്ഞു​മാ​റി​യ​പ്പോ​ള്‍ വീ​ണ്ടും അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ളു​ക​ള്‍ ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്മാ​റാ​തെ ദേ​ഹോ​പ​ദ്ര​വം തു​ട​ര​ക​യാ​യി​രു​ന്നു. ഷി​ബു ട്രാ​ഫി​ക് എ​സ്‌​ഐ​യെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​തി​നേ​തു​ട​ര്‍​ന്ന്, പോ​ലീ​സ് ജീ​പ്പെ​ത്തി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി ഷി​ബു​വി​നെ മാ​റ്റി.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ധ​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ല്‍ എ​ന്നീ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ 17 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജി​ന്‍റോ. 2011 ലെ​ടു​ത്ത വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഇ​യാ​ളെ കോ​ട​തി അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചി​രു​ന്നു, തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തി​നെത്തു​ട​ര്‍​ന്ന് പ്ര​തി​യെ ഉ​ട​ന​ടി പ​ത്ത​നം​തി​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ഴ ജം​ഗ്ഷ​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.