പന്പ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഉന്നതതലയോഗം പന്പയിൽ ചേർന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ശബരിമലയിലും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ലീഗല്‍ മെട്രോളജിയുമായി ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തി ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചു. കുപ്പിവെള്ളം, പാക്കറ്റ് ഉത്പന്നങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ പരിശോധിക്കണം.
ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കണം. നിലയ്ക്കലില്‍ നിലവിലുള്ളതിനു പുറമേ 2000 വാഹനങ്ങള്‍ അധികമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ ആറ് ഏക്കര്‍ സ്ഥലത്തും പാര്‍ക്കിംഗ് സൗകര്യം ഒരുക്കും.
തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു പോകുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണ സന്ദേശം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നല്‍കണം. കെഎസ്ഇബി തടസരഹിത വൈദ്യുതി ഉറപ്പാക്കണം. ജലഅഥോറിറ്റി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ദര്‍ശനത്തിന് എത്തുന്ന ഇതര സംസ്ഥാന തീര്‍ഥാടകരോട് ഉദ്യോഗസ്ഥര്‍ ആതിഥ്യമര്യാദ പുലര്‍ത്തണം. എല്ലാ വകുപ്പുകളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ച് തീര്‍ഥാടനം സുഗമമാക്കണം. ജനപ്രതിനിധകളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി എ. കെ. ശശീന്ദ്രന് പറഞ്ഞു. വിവിധ യോഗങ്ങളിലായി ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ മിക്കതും പരിഹരിച്ചു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം വകുപ്പ് സ്പെഷൽ സെക്രട്ടറി ടി. വി. അനുപമ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പ്രമോദ് നാരായണ്‍, കെ. യു. ജനീഷ് കുമാര്‍, വാഴൂര്‍ സോമന്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്,
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി. ബിനു, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി.ിന്ദു, എഡിജിപി എസ്. ശ്രീജിത്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ജില്ലാതല-ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.